ബംഗളൂരു ഗ്രാഫക്സിന്റെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം
text_fieldsബംഗളൂരു: മൂന്നു ദിവസം നീളുന്ന ബംഗളൂരു ഗ്രാഫക്സിന്റെ അഞ്ചാമത് എഡിഷന് തിങ്കളാഴ്ച കുമാരകൃപ റോഡിലെ ലളിത് അശോക് ഹോട്ടലിൽ തുടക്കമാവും. ബാംഗ്ലൂർ ആനിമേഷൻ ഇൻഡസ്ട്രിയുമായി (എ.ബി.എ.ഐ) സഹകരിച്ച് കർണാടക ഐ.ടി-ബി.ടി വകുപ്പിന് കീഴിൽ സ്റ്റാർട്ട് അപ് കർണാടക മിഷൻ സംഘടിപ്പിക്കുന്ന ഗ്രാഫക്സിന്റെ ഉദ്ഘാടനം രാവിലെ 9.30ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, റിസ്വാൻ അർഷദ് എം.എൽ.എ, ക്രിസ് ഗോപാലകൃഷ്ണൻ, പ്രിതുൽ കുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

