ബിദറിൽ 55 പാചകവാതക സിലിണ്ടറുകൾ പിടികൂടി; നാല് പേർ അറസ്റ്റിൽ
text_fieldsമോഷ്ടാക്കളും എൽ.പി.ജി സിലിണ്ടറുകളുമായി എസ്.പി വാർത്തസമ്മേളനത്തിൽ
ബംഗളൂരു: ബിദർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത ഒമ്പത് മോഷണ കേസുകളുമായി ബന്ധപ്പെട്ട് നാല് പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ല പൊലീസ് സൂപ്രണ്ട് പ്രദീപ് ഗുണ്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാചകവാതക സിലിണ്ടറുകൾക്ക് 2.75 ലക്ഷം രൂപ വിലവരും.കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഭാൽക്കി റൂറൽ പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും മെഹകർ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും, ഖടക ചിഞ്ചോളി പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഉദ്ഗിറിൽ വാഹനത്തിൽ നിന്ന് മോഷ്ടിച്ച എൽപിജി സിലിണ്ടറുകൾ വിൽപ്പനക്കായി കൊണ്ടുപോകുന്നതായി ഭാൽക്കി റൂറൽ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഉദ്ഗിർ റോഡിലെ ബീരി (ബി) ക്രോസിന് സമീപം പൊലീസ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തു. രാത്രി സ്കൂളിലെ അടുക്കളകൾ തകർത്ത് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു.. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി എസ്പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

