സ്വകാര്യ ബസിൽ കടത്തിയ 50 ലക്ഷം കുഴൽപ്പണവും സ്വർണവും പിടികൂടി
text_fieldsമംഗളൂരു: മുംബൈയിൽ നിന്ന് ഭട്കലിലെത്തിയ സ്വകാര്യ ബസിൽ നിന്ന് കണക്കിൽപ്പെടാത്ത പണവും സ്വർണ്ണാഭരണങ്ങളും പിടികൂടി. യാതൊരു രേഖയും ഇല്ലാതെയാണ് പാഴ്‌സലായി പണവും സ്വർണ്ണാഭരണങ്ങളും കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രാഥമിക വിവരം അനുസരിച്ച് 'ഇർഫാൻ' എന്ന പേരിൽ പാഴ്സലായി അയച്ച നീല നിറത്തിലുള്ള ബാഗ് പൊലീസ് പരിശോധിച്ചു. ബാഗിനുള്ളിൽ നിന്ന് 50 ലക്ഷം രൂപയും 401 ഗ്രാമുള്ള സ്വർണവളകളും കണ്ടെത്തി.
ഉടമസ്ഥാവകാശമോ യാത്രാ ഉദ്ദേശ്യമോ തെളിയിക്കുന്ന സാധുവായ രേഖകളൊന്നും ഇല്ലാത്തതിനാൽ പണവും സ്വർണവും പൊലീസ് പിടിച്ചെടുത്തു. പൊലീസ് ഇൻസ്പെക്ടർ ദിവാകർ, എസ്.ഐ നവീൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഓപറേഷൻ നടത്തിയത്.
പിടിച്ചെടുത്ത വസ്തുക്കൾ അവയുടെ യഥാർഥ ഉടമസ്ഥൻ സാധുവായ രേഖകൾ ഹാജരാക്കിയാൽ തിരികെ നൽകുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പിടിച്ചെടുത്ത പണവും സ്വർണവും അയച്ചയാളെയും അത് സ്വീകരിച്ചയാളെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

