Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചു വയസ്സുകാരിക്ക് പീഡനം: അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsbookmark_border
മുഫീസുൽ ശെയ്ഖ്
മംഗളൂരു: അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്തർ സംസ്ഥാന തൊഴിലാളിയെ പഡുബിദ്രി പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർശിദാബാദ് സ്വദേശി മുഫീസുൽ ശെയ്ഖ് (26) ആണ് പിടിയിലായത്. കെട്ടിട നിർമാണ സ്ഥലത്ത് ഒപ്പം ജോലി ചെയ്യുന്ന ദമ്പതികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ബിസ്കറ്റ് നൽകിയ ശേഷം കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് കുട്ടിയെ പഡുബിദ്രി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം അറിയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

