Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപോ​ഷ​കാ​ഹാ​രം...

പോ​ഷ​കാ​ഹാ​രം കി​ട്ടാ​തെ മു​ര​ടി​ച്ച് 4.79 ല​ക്ഷം കു​ട്ടി​ക​ൾ

text_fields
bookmark_border
പോ​ഷ​കാ​ഹാ​രം കി​ട്ടാ​തെ   മു​ര​ടി​ച്ച് 4.79 ല​ക്ഷം കു​ട്ടി​ക​ൾ
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ വി​വി​ധ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ആ​റു​മാ​സം മു​ത​ൽ ആ​റു​വ​യ​സ്സ് വ​രെ​യു​ള്ള 4.79 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ ഗു​രു​ത​ര വ​ള​ർ​ച്ചാ​മു​ര​ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​ർ ക​ണ​ക്ക് പ്ര​കാ​രം കൂ​ടു​ത​ൽ വ​ള​ർ​ച്ച മു​ര​ടി​ച്ച കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത് വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ജി​ല്ല​യാ​യ ബെ​ല​ഗാ​വി​യി​ൽ​നി​ന്നാ​ണ്. ബി.​ജെ.​പി എം.​എ​ൽ.​സി ഹേ​മ​ല​ത നാ​യ​ക്കി​ന്റെ നി​യ​മ​സ​ഭ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഹെ​ബ്ബാ​ൾ​ക്ക​ർ ന​ൽ​കി​യ ക​ണ​ക്കു​ക​ളി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം.

സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള അം​ഗ​ൻ​വാ​ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 32,29,644 കു​ട്ടി​ക​ളി​ൽ 32,17,112 പേ​രു​ടെ ഉ​യ​ര​വും ഭാ​ര​വും പ​രി​ശോ​ധി​ച്ച​പ്പോ​ൾ 4,79,931 പേ​ർ​ക്ക് ഗു​രു​ത​ര മു​ര​ടി​പ്പു​ള്ള​താ​യി ക​ണ്ടെ​ത്തി. ബെ​ല​ഗാ​വി​യി​ൽ ഇ​ത്ത​ര​ത്തി​ൽ 50,522 കു​ട്ടി​ക​ളു​ണ്ട്. വി​ജ​യ​പു​ര -46,434, ക​ല​ബു​റ​ഗി -43,919, റാ​യ്ച്ചൂ​ർ -36,836, കോ​പ്പ​ൽ -28,070, യാ​ദ്ഗി​ർ -27,066, ചി​ക്ക​മം​ഗ​ളൂ​രു -1,337, രാ​മ​ന​ഗ​ര- 2,264, ഹാ​സ​ൻ -3,173, ദ​ക്ഷി​ണ ക​ന്ന​ട -3,248, കു​ട​ക് -3,448, ഉ​ഡു​പ്പി -4,304 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്.

ആ​റു​മാ​സം മു​ത​ൽ ആ​റ് വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പൂ​ര​ക പോ​ഷ​കാ​ഹാ​രം, ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ വേ​വി​ച്ച മു​ട്ട വി​ള​മ്പ​ൽ, ക്ഷീ​ര​ഭാ​ഗ്യ പ​ദ്ധ​തി പ്ര​കാ​രം പാ​ൽ വി​ള​മ്പ​ൽ എ​ന്നി​വ സ​ർ​ക്കാ​റി​ന്റെ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക​ളി​ൽ​പെ​ടു​ന്നു.

ബ​ല്ലാ​രി, ബി​ദാ​ർ, ക​ല​ബു​റു​ഗി, യാ​ദ്ഗി​ർ, റാ​യ്ച്ചൂ​ർ, ബെ​ല​ഗാ​വി, ചി​ത്ര​ദു​ർ​ഗ, വി​ജ​യ​ന​ഗ​ര ജി​ല്ല​ക​ളി​ൽ ചി​ഗു​രു എ​ന്ന പേ​രി​ൽ പു​തി​യ സം​രം​ഭം അ​വ​ത​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഈ ​പ​രി​പാ​ടി​യു​ടെ കീ​ഴി​ൽ, ഗു​രു​ത​ര പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള കു​ട്ടി​ക​ളെ തി​രി​ച്ച​റി​യു​ക​യും ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം വി​ത​ര​ണ​വു​മു​ണ്ടെ​ന്നും സ​ർ​ക്കാ​ർ പ​റ​യു​ന്നു. ര​ജി​സ്റ്റ​ർ ചെ​യ്ത അം​ഗ​ൻ​വാ​ടി​ക​ളി​ൽ കു​ട്ടി​ക​ളു​ടെ ഉ​യ​ര​വും ഭാ​ര​വും എ​ല്ലാ മാ​സ​വും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenDeathsmalnutritionstarve
News Summary - 4.79 lakh children starve to death due to malnutrition
Next Story