Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതെരുവ് നായ്...

തെരുവ് നായ് നിയന്ത്രണത്തിന് 45 കോടി ;അ​ഞ്ച് കോ​ർ​പ​റേ​ഷ​നു​ക​ളി​ല്‍ 2.79 ല​ക്ഷം തെ​രു​വ് നാ​യ്ക്ക​ൾ

text_fields
bookmark_border
തെരുവ് നായ് നിയന്ത്രണത്തിന് 45 കോടി ;അ​ഞ്ച് കോ​ർ​പ​റേ​ഷ​നു​ക​ളി​ല്‍ 2.79 ല​ക്ഷം തെ​രു​വ് നാ​യ്ക്ക​ൾ
cancel
camera_alt

സർഗാത്മക ചിത്രം

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ത്തി​നാ​യി ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി​യു​ടെ അ​ഞ്ച് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ 2026–27 ബ​ജ​റ്റി​ൽ 45 കോ​ടി രൂ​പ വ​ക​യി​രു​ത്തി. തെ​രു​വ് നാ​യ് നി​യ​ന്ത്ര​ണം, ക്ഷേ​മം, പൊ​തു സു​ര​ക്ഷ എ​ന്നി​വ​ക്കാ​യി ഇ​ത്ര​യും വ​ലി​യ തു​ക നീ​ക്കി​വെ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള അ​ഞ്ച് കോ​ർ​പ​റേ​ഷ​നു​ക​ളി​ല്‍ മൊ​ത്തം 2.79 ല​ക്ഷം തെ​രു​വ് നാ​യ്ക്ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ 2,670 തെ​രു​വ് നാ​യ്ക്ക​ളെ ക​ണ്ടെ​ത്തി​യ​ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ൾ, സ്പോ​ർ​ട്സ് കോം​പ്ല​ക്സു​ക​ൾ തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്നാ​ണ്. സ​ർ​വേ പ്ര​കാ​രം നോ​ർ​ത്ത് കോ​ർ​പ​റേ​ഷ​ന്‍- 875, വെ​സ്റ്റ് കോ​ർ​പ്പ​റേ​ഷ​ന്‍- 591, സെ​ൻ​ട്ര​ല്‍-504, ഈ​സ്റ്റ്-369, സൗ​ത്ത് -331 എ​ന്നി​ങ്ങ​നെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം. നിം​ഹാ​ൻ​സ് കാ​മ്പ​സ്-90, ഐ.​ഐ.​എ​സ്‌.​സി-80, ബം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല-51, കെ.​എ​സ്.​ആ​ർ. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍-42​ഉം തെ​രു​വ് നാ​യ്ക്ക​ളെ ക​ണ്ടെ​ത്തി. ന​ഗ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തെ​രു​വ് നാ​യ്ക്ക​ൾ നോ​ർ​ത്ത് കോ​ർ​പ​റേ​ഷ​നി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി.

വ​ന്ധ്യ​ക​ര​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ​യും ഷെ​ൽ​ട്ട​റു​ക​ൾ​ക്കാ​യി 15 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ക്കും. ഈ​സ്റ്റ് കോ​ർ​പ്പ​റേ​ഷ​ന് 26.5 കോ​ടി രൂ​പ​യും 500 നാ​യ്ക്ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ഷെ​ൽ​ട്ട​റി​ന് 12 കോ​ടി രൂ​പ​യും വ​ന്ധ്യം​ക​ര​ണ​ത്തി​ന് ആ​റു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

നോ​ർ​ത്ത് കോ​ർ​പ​റേ​ഷ​ന് 11.8 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ വ​ന്ധ്യം​ക​ര​ണ​ത്തി​ന് മൂ​ന്നു കോ​ടി​യും സ്ഥി​രം ഷെ​ൽ​ട്ട​റു​ക​ൾ​ക്ക് 3.8 കോ​ടി രൂ​പ​യും ന​ല്‍കും. ഷെ​ൽ​ട്ട​റു​ക​ൾ, വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക​ൾ, ശ്മ​ശാ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി സെ​ൻ​ട്ര​ൽ കോ​ർ​പ​റേ​ഷ​ന് അ​ഞ്ച് കോ​ടി രൂ​പ ല​ഭി​ച്ചു. വെ​സ്റ്റ് കോ​ർ​പ്പ​റേ​ഷ​ന് 3.1 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഫ​ണ്ടി​ന്‍റെ 70 ശ​ത​മാ​നം വ​ന്ധ്യം​ക​ര​ണ​ത്തി​നും നാ​യ സൗ​ഹൃ​ദ പാ​ർ​ക്കു​ക​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കും.

സൗ​ത്ത് കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും വ​ന്ധ്യ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും മൊ​ബൈ​ൽ ശ്മ​ശാ​ന സേ​വ​നം ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ആ​നേ​ക്ക​ലി​ന​ടു​ത്തു​ള്ള ബിം​ഗി​പു​ര​യി​ൽ 500 നാ​യ്ക്ക​ൾ​ക്കു​ള്ള ഷെ​ൽ​ട്ട​റി​നാ​യി അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യും നി​ർ​മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. നോ​ർ​ത്ത് കോ​ർ​പ​റേ​ഷ​നി​ല്‍ ര​ണ്ട് ഷെ​ൽ​ട്ട​റു​ക​ൾ കൂ​ടി നി​ർ​മി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട് ഇ​തി​ല്‍ മേ​ദ​ര​ഹ​ള്ളി​യി​ൽ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചു. വെ​സ്റ്റ് കോ​ർ​പ​റേ​ഷ​നി​ല്‍ ഷെ​ൽ​ട്ട​ര്‍ നി​ര്‍മ്മാ​ണം സു​മ​ന​ഹ​ള്ളി​യി​ലാ​ണ് ന​ട​ക്കു​ക.

തെ​രു​വ് നാ​യ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ അ​ഞ്ച് കോ​ർ​പ​റേ​ഷ​നു​ക​ളും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogStreet dog sterilizationBangalore
News Summary - 45 crores for stray dog ​​control; 2.79 lakh street dogs in five corporations
Next Story