Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക വെറ്ററിനറി...

കർണാടക വെറ്ററിനറി സർവകലാശാലയിൽ 45 കോടിയുടെ വെട്ടിപ്പ്; മുൻ വൈസ് ചാൻസലർ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ

text_fields
bookmark_border
കർണാടക വെറ്ററിനറി സർവകലാശാലയിൽ 45 കോടിയുടെ വെട്ടിപ്പ്; മുൻ വൈസ് ചാൻസലർ   ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ
cancel
camera_alt

ക​ർ​ണാ​ട​ക വെ​റ്റ​റി​ന​റി, അ​നി​മ​ൽ ആ​ൻ​ഡ് ഫി​ഷ​റീ​സ് സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ലയിൽ തട്ടിപ്പ് കേസിൽ അ​റ​സ്റ്റി​ലാ​യ​വ​ർ

മംഗളൂരു: വ്യാജ ബില്ലുകൾ നിർമിച്ച് 45 കോടിയിലധികം രൂപ വെട്ടിപ്പ് നടത്തിയ കേസിൽ ബിദാറി പ്രവർത്തിക്കുന്ന കർണാടക വെറ്ററിനറി, അനിമൽ ആൻഡ് ഫിഷറീസ് സയൻസസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഉൾപ്പെടെ ആറു പേരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.

2017-18 വർഷത്തെ ക്രമക്കേടുകൾ സംബന്ധിച്ച പരാതി അന്വേഷിച്ച ലോകായുക്ത സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്.സർവകലാശാലയുടെ വിരമിച്ച വൈസ് ചാൻസലർ എച്ച്.ഡി. നാരായണസ്വാമി, വിരമിച്ച കൺട്രോളർ കെ.എൽ. സുരേഷ്, ബംഗളൂരുവിലെ സ്വകാര്യ സംരംഭം ഉടമ എഫ്ഡിഎ മൃത്യുഞ്ജയ് ഹിരേമത്ത്, മഞ്ജുനാഥ്, തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തതായി ആരോപിക്കപ്പെടുന്ന രാമഗോണ്ട എന്നിവരാണ് അറസ്റ്റിലായത്. ലോകായുക്ത എ.ഡി.ജി.പി മനീഷ് കർബിക്കർ, ഐ.ജി സുബ്രഹ്മണേശ്വർ, എസ്.പിമാരായ ബദരീനാഥ്, സിദ്ധരാജു എന്നിവരുതെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ബിദാർ ലോകായുക്ത ഡെപ്യൂട്ടി എസ്.പി ഹനമന്തരാജു, സന്തോഷ് റാത്തോഡ്, കോൺസ്റ്റബിൾമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice chancellorveterinary universityArrestmetro news
News Summary - 45 crore fraud at Karnataka Veterinary University; Six people including former Vice Chancellor arrested
Next Story