Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right4,200 കോ​ടി രൂ​പയുടെ ...

4,200 കോ​ടി രൂ​പയുടെ എ​ലി​വേ​റ്റ​ഡ് കോ​റി​ഡോ​ർ പ​ദ്ധ​തി നി​ര്‍ത്തി​വെ​ച്ചു

text_fields
bookmark_border
4,200 കോ​ടി രൂ​പയുടെ   എ​ലി​വേ​റ്റ​ഡ് കോ​റി​ഡോ​ർ   പ​ദ്ധ​തി നി​ര്‍ത്തി​വെ​ച്ചു
cancel

ബം​ഗ​ളൂ​രു: ഫീ​ൽ​ഡ് മാ​ർ​ഷ​ൽ കെ.​എം. ക​രി​യ​പ്പ സ​ർ​ക്കി​ളി​നും യെ​ൽ​വാ​ളി​ന​ടു​ത്തു​ള്ള ലിം​ഗ​ദേ​വ​ര​ക്കൊ​പ്പ​ലി​നും ഇ​ട​യി​ലു​ള്ള മൈ​സൂ​രു ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ലി​വേ​റ്റ​ഡ് കോ​റി​ഡോ​ർ പ​ദ്ധ​തി നി​ർ​ത്തി​വെ​ച്ചു.

ഹു​ൻ​സൂ​ർ റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണ് 4,200 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ 11 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​രു എ​ലി​വേ​റ്റ​ഡ് കോ​റി​ഡോ​ർ നി​ർ​ദേ​ശി​ക്കു​ക​യും നി​ര്‍മാ​ണ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ (പി.​ഡ​ബ്ല്യു.​ഡി)​ഏ​ല്‍പി​ക്കു​ക​യും ചെ​യ്തു. പ്രാ​രം​ഭ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഘ​ട​ന​ക്ക് ആ​വ​ശ്യ​മാ​യ കൂ​റ്റ​ൻ തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഗ്രൗ​ണ്ട് സ്റ്റ​ബി​ലി​റ്റി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​സ്റ്റ ഇ​ൻ​ഫ്ര ക​ൺ​സ​ൾ​ട്ട​ന്‍റ് ബ്ലൂ​പ്രി​ന്‍റുു​ക​ൾ, ത്രീ​ഡി ഡി​സൈ​നു​ക​ൾ, അ​ണ്ട​ർ​പാ​സ്, ഫ്ലൈ​ഓ​വ​ർ ലേ​ഔ​ട്ടു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ഗ്ര​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഏ​റ്റെ​ടു​ക്കേ​ണ്ട നി​ര​വ​ധി സ്വ​കാ​ര്യ, സ​ർ​ക്കാ​ർ സ്വ​ത്തു​ക്ക​ളും റി​പ്പോ​ര്‍ട്ടി​ല്‍ പ്ര​സ്താ​വി​ച്ചി​രു​ന്നു.

പ​ദ്ധ​തി ചെ​ല​വി​ന്‍റെ 60 ശ​ത​മാ​ന​ത്തോ​ളം ഏ​ക​ദേ​ശം 2,600 കോ​ടി രൂ​പ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​മാ​യി നീ​ക്കി​വെ​ക്കു​ക​യും 1,600 കോ​ടി രൂ​പ നി​ർ​മാ​ണ​ത്തി​നാ​യി ക​ണ​ക്കാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​ത്യേ​ക ഗ്രാ​ന്‍റു​ക​ള്‍ അ​നു​വ​ദി​ച്ചാ​ൽ ര​ണ്ട് വ​ർ​ഷ​ത്തെ സ​മ​യ​പ​രി​ധി​യോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്ര​വ​ചി​ച്ചി​രു​ന്നു. ഇ​തു​വ​രെ ബ​ജ​റ്റ് വി​ഹി​ത​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. ഫ​ണ്ടി​ന്‍റെ അ​ഭാ​വ​ത്തി​നു പു​റ​മെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് നി​ര​വ​ധി വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍ന്നു വ​രു​ന്നു. പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ലെ 700 ഓ​ളം മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന​തി​നെ അ​വ​ർ എ​തി​ര്‍പ്പ് പ്ര​ക​ടി​പ്പി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ പൈ​തൃ​ക​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ മൈ​സൂ​രു-​കു​ട​ക് എം.​പി യ​ദു​വീ​ർ കൃ​ഷ്ണ​ദ​ത്ത വൊ​ഡ​യാ​ര്‍ പ​ദ്ധ​തി​യെ എ​തി​ർ​ത്തു. മ​ഹാ​റാ​ണി കോ​ള​ജ്, റീ​ജ​ന​ൽ ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സ്, ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ വ​സ​തി, ജ​ല​ദ​ർ​ശി​നി ഗെ​സ്റ്റ് ഹൗ​സ് തു​ട​ങ്ങി​യ​വ എ​ലി​വേ​റ്റ​ഡ് കോ​റി​ഡോ​ർ പ​ദ്ധ​തി​യു​ടെ സ​മീ​പ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ൽ ഇ​വ ദൃ​ശ്യ​മാ​കി​ല്ല എ​ന്ന ആ​ശ​ങ്ക​യും ഉ​യ​ര്‍ന്നു വ​ന്നി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളും എ​തി​ർ​പ്പും ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetroproject
News Summary - 4,200 Crore Elevated Corridor Project Put on Hold
Next Story