ശ്വാസകോശ അർബുദ കേസുകളിൽ 40 ശതമാനം വർധന
text_fieldsബംഗളൂരു: ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകളിൽ 40 ശതമാനം വരെ വർധനയെന്ന് ബംഗളൂരുവിലെ സംപ്രദ ആശുപത്രി മെഡിക്കൽ ഓങ്കോളജി മേധാവി ഡോ. രാധേശ്യാം നായിക് പറഞ്ഞു. ശ്വാസകോശ അർബുദ ദിനത്തോടനുബന്ധിച്ച് ഓൺലെനായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്വാസകോശ അർബുദവുമായി ബന്ധപ്പെട്ട കേസുകളിൽ ഏകദേശം 10 മുതൽ 30 ശതമാനവും പുകവലിക്കാത്തവരിലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പുകവലിക്കാത്തവരിൽ അർബുദത്തിന് പ്രധാന കാരണം പുകവലിക്കുന്നവരുമായുള്ള സമ്പർക്കം, മരം അല്ലെങ്കിൽ കരി പോലുള്ള വസ്തുക്കൾ കത്തിക്കുന്നത്, തൊഴിൽ പരമായ സമ്പർക്കം, ശ്വാസകോശരോഗങ്ങൾ എന്നിവയാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ഡൽഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ പുരുഷന്മാരിലും സ്ത്രീകളിലും ശ്വാസകോശ അർബുദം വർധിച്ചുവരികയാണ്. വായു മലിനീകരണത്തിൽ ഇന്ത്യ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ്. പുകവലി, വീടിനകത്തും പുറത്തുമുള്ള വായു മലിനീകരണം എന്നിവ മൂലമാണ് അർബുദരോഗം വർധിക്കുന്നത്. ഇന്ത്യയിലെ മുതിർന്ന ആളുകളിൽ പകുതിയോളം പേരും വീട്ടിലോ ജോലിസ്ഥലത്തോ യാത്രയിലോ സ്ഥിരമായി പുക ശ്വസിക്കുന്നവരാണ്. ഇന്ത്യയിലെ ശ്വാസകോശ അർ
ബുദത്തിന്റെ നാല് മുതൽ ആറ് ശതമാനം വരെ വായു മലിനീകരണം മൂലമാണ്. പാചകത്തിനായി വിറക് കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക, അടച്ചിട്ട മുറികളിൽ തിരികൾ കത്തിക്കുന്നത് എന്നിവ ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. വിനോദ് കെ. രമണി, ഡോ. പി.എസ്. പ്രഭാകരൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

