ബി.ജെ.പി സർക്കാറിനെതിരായ 40 ശതമാനം കമീഷൻ ആരോപണം എസ്.ഐ.ടി അന്വേഷിക്കും
text_fieldsസിദ്ധ രാമയ്യ
ബംഗളൂരു: കർണാടകയിലെ കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരായ 40 ശതമാനം കമീഷൻ ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി എസ്.ഐ.ടി റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിക്കും.
കർണാടകയിലെ കരാറുകാരുടെ സംഘടന ഭരണകക്ഷിയായ കോൺഗ്രസിനെതിരെ തുടർച്ചയായ അഴിമതി ആരോപിച്ചതിനു പിന്നാലെയാണ് ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കാൻ എസ്.ഐ.ടിയെ നിയോഗിക്കാൻ തീരുമാനിക്കുന്നത്.
കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെ.എസ്.സി.എ) ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പരിശോധിക്കുന്നതിനായി 2023 ആഗസ്റ്റിൽ രൂപവത്കരിച്ച ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് കമീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി പ്രവർത്തിക്കുക. എസ്.ഐ.ടി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയോ ആവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

