3900 കോടിയുടെ 73 പദ്ധതികൾക്ക് സർക്കാർ അനുമതി
text_fieldsബംഗളൂരു: കർണാടകയിൽ 3935.52 കോടിയുടെ 73 പദ്ധതികൾക്ക് സംസ്ഥാനത്തിന്റെ ഏകജാലക ക്ലിയറൻസ് കമ്മിറ്റി അനുമതി നൽകി. വ്യവസായമന്ത്രി എം.ബി. പാട്ടീൽ നേതൃത്വം നൽകുന്നതാണ് കമ്മിറ്റി. 73 പദ്ധതികൾ വഴി 15,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബംഗളൂരു ആസ്ഥാനമായ ഇ.ടി.എൽ സെക്യുർ സ്പേസ് ലിമിറ്റഡ് 490.5 കോടിയുടെയും ധാഷ് പി.വി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് 346.35 കോടിയുടെയും പദ്ധതികളാണ് ഇവയിൽ പ്രധാനപ്പെട്ടത്. മറ്റു പദ്ധതികളിൽ മിക്കതും വടക്കൻ കർണാടകയിലെ മേഖലകളിലാണെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

