3500 കോടിയുടെ വ്യവസായ പദ്ധതികൾക്ക് കർണാടക സർക്കാർ അനുമതി
text_fieldsബംഗളൂരു: കർണാടകയിൽ 3500 കോടിയുടെ 64 വ്യവസായ പദ്ധതികൾക്ക് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അധ്യക്ഷനായ സംസ്ഥാനതല ഏകജാലക ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നൽകി. ഈ പദ്ധതികൾ മുഖേന സംസ്ഥാനത്ത് 13,896 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്റർനാഷനൽ ബാറ്ററി കമ്പനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, റിവർ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ യഥാക്രമം 390 ഉം 306.9 കോടിയും സംസ്ഥാനത്ത് വിവിധ പദ്ധതികൾക്കായി നിക്ഷേപിക്കും.
മൊത്തം അംഗീകാരം നൽകിയ പദ്ധതികളിൽ നിക്ഷേപം 50 കോടിയിൽ കുറയാത്ത 13 വൻകിട പദ്ധതികളിലായി 2,046 കോടിയുടെ നിക്ഷേപത്തിനാണ് അംഗീകാരം നൽകിയത്. ഇതുവഴി 7199 പേർക്ക് തൊഴിൽ ലഭിക്കും. 15 മുതൽ 50 കോടി വരെ നിക്ഷേപമുള്ള 47 പുതിയ പദ്ധതികളിലായി 1058.55 കോടിയുടെ നിക്ഷേപമാണ് കർണാടകയിൽ പ്രതീക്ഷിക്കുന്നത്. ഇതുവഴി 6547 പേർക്ക് തൊഴിൽ ലഭിക്കുമെന്നും എം.ബി. പാട്ടീൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

