Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നി​യ​മ​വി​രു​ദ്ധ​മാ​യ സ്വ​ത്തു​ക്ക​ള്‍ക്ക് ഇ-​ഖാ​ത്ത അ​നു​വ​ദി​ച്ച​താ​യി പ​രാ​തി; 34 പേ​ർ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
നി​യ​മ​വി​രു​ദ്ധ​മാ​യ സ്വ​ത്തു​ക്ക​ള്‍ക്ക് ഇ-​ഖാ​ത്ത അ​നു​വ​ദി​ച്ച​താ​യി പ​രാ​തി; 34 പേ​ർ​ക്കെ​തി​രെ കേ​സ്
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ 110 സ്വ​ത്തു​ക്ക​ള്‍ക്ക് ഇ-​ഖാ​ത്ത അ​നു​വ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി​യി​ലെ (ജി.​ബി.​എ) റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം 34 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ജി.​ബി.​എ സ്പെ​ഷ്യ​ൽ ക​മീ​ഷ​ണ​ർ (റ​വ​ന്യൂ, ഐ.​ടി) മു​നീ​ഷ് മൗ​ഡ്ഗി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​ല​സൂ​ർ ഗേ​റ്റ് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കെ.​ആ​ർ. പു​രം ഡി​വി​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​റും റ​വ​ന്യൂ ഓ​ഫി​സ​റു​മാ​യ ബ​സ​വ​രാ​ജ് മാ​ഗി, കെ​ങ്കേ​രി ഡി​വി​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​ർ ഡി.​എ​സ്. ലോ​ക​മാ​ത എ​ന്നി​വ​ർ​ക്കെ​തി​രെ ര​ണ്ട് എ​ഫ്‌.​ഐ.​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ബ​സ​വ​രാ​ജ് മാ​ഗി​യു​ടെ ലോ​ഗി​ൻ വ​ഴി 98 ഇ-​ഖാ​ത​ക​ളും ലോ​ക​മാ​ത ഡി.​എ​സി​ന്‍റെ ലോ​ഗി​ൻ വ​ഴി ആ​റെ​ണ്ണ​വും അ​നു​വ​ദി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2024ന് ​ശേ​ഷം നി​ർ​മി​ച്ച അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ബി-​ഖാ​ത്ത​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​മാ​യി ഒ​ത്തു​ക​ളി​ച്ചു​കൊ​ണ്ട് യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ​ക്ക് പു​തി​യ ഇ-​ഖാ​ത്ത​ക​ൾ ന​ൽ​കി. ബാ​ങ്കു​ക​ൾ വാ​യ്പ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നാ​യി പ​ണ​യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ലേ​ലം ചെ​യ്യു​മ്പോ​ൾ അ​വ​ക്ക് ഇ-​ഖാ​ത്ത അ​നു​വ​ദി​ക്കാ​നു​ള്ള ഇ-​ആ​സ്തി പോ​ർ​ട്ട​ലി​ലെ സെ​ക്യൂ​രി​റ്റൈ​സേ​ഷ​ൻ ആ​ൻ​ഡ് റീ​ക​ൺ​സ്ട്ര​ക്ഷ​ൻ ഓ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ആ​സ്റ്റ​സ് ആ​ൻ​ഡ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫ് സെ​ക്യൂ​രി​റ്റി ഇ​ന്‍റ​റ​സ്റ്റ് (സാ​ർ​ഫേ​സി) സം​വി​ധാ​ന​മാ​ണ് ദു​രു​പ​യോ​ഗം ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം.

2025 ഡി​സം​ബ​ർ 29 നും 2026 ​ജൂ​ൺ 15 നും ​ഇ​ട​യി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​ത്. ബാ​ങ്കി​ന്‍റെ നി​ർ​ബ​ന്ധി​ത ലേ​ല സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ക​രം വി​ൽ​പ​ന ആ​ധാ​രം, ജോ​യി​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് ക​രാ​ർ, മ​റ്റ് രേ​ഖ​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച​ത്. റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ 31 അ​പേ​ക്ഷ​ക​ളി​ൽ പ്ര​തി​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും മാ​ഗി അ​നു​മ​തി ന​ൽ​കി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. ചി​ല അ​പേ​ക്ഷ​ക​ളി​ൽ രേ​ഖ​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും വി​സ്തീ​ർ​ണ​ത്തി​ലെ വ്യ​ത്യാ​സ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം, വ്യാ​ജ​രേ​ഖ നി​ർ​മാ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി കു​റ്റാ​രോ​പി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​രു​വ​രെ​യും നേ​ര​ത്തേ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 34 Charged Over Illegal E-Khata Issuance in Bengaluru
Next Story