Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രേഖയില്ലാതെ കടത്തിയ 30 ലക്ഷം രൂപയും രണ്ടു ലക്ഷം രൂപയുടെ സാരിയും പിടികൂടി
text_fieldsbookmark_border
കാറിൽ കടത്തിയ പണം പിടികൂടിയപ്പോൾ കാറിൽനിന്ന് പിടിച്ചെടുത്ത സാരികൾ
ബംഗളൂരു: രേഖകളില്ലാതെ കടത്തിയ 30 ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വിലവരുന്ന സാരികളും പൊലീസ് പിടികൂടി. കലബുറഗി ജില്ലയിൽ മുധോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പണവും സാരിയും കടത്തിയ കാർ പിടികൂടിയത്. തെലങ്കാനയിലെ നാരായൺപേട്ടയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് കാറിലുള്ളവർ പൊലീസിനോട് പറഞ്ഞതെങ്കിലും രേഖകൾ ഉണ്ടായിരുന്നില്ല. സബ് ഇൻസ്പെക്ടർ ദൗലത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Next Story

