പൊതുസ്ഥലത്ത്പുകവലിച്ച 295 പേർക്ക് പിഴയിട്ടു
text_fieldsബംഗളൂരു: നോർത്ത് ഡിവിഷനിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിരോധിത പൊതുസ്ഥലങ്ങളിൽ പുകവലിച്ചതിന് സിറ്റി പൊലീസ് സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (കോട്പ) പ്രകാരം 40 കേസുകൾ രജിസ്റ്റർ ചെയ്യുകയും 295 പേർക്ക് പിഴ ചുമത്തുകയും ചെയ്തു.
ശനിയാഴ്ച വൈകിട്ട് ആരംഭിച്ച പരിശോധന ഞായറാഴ്ച പുലർച്ചെ വരെ തുടർന്നു. സിഗരറ്റിന്റെയും ബീഡിയുടെയും പരസ്യങ്ങൾ നിയമവിരുദ്ധമായി സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിച്ച കടകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. കോട്പ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

