ബംഗളൂരു ടെക് സമ്മിറ്റ് 18ന് തുടങ്ങും
text_fieldsബംഗളൂരു: ബംഗളൂരു ടെക് സമ്മിറ്റ് (ബി.ടി.എസ്) 28ാം പതിപ്പ് ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിൽ 18 മുതൽ 20 വരെ നടക്കുമെന്ന് ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ വിധാൻ സൗധയിൽ നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10,000ത്തിലധികം സംരംഭകരും നിക്ഷേപകരും പങ്കെടുക്കും. കർണാടകയെ ഇന്ത്യയുടെ ഡീപ് ടെക് തലസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 600 കോടി രൂപ സർക്കാർ നിക്ഷേപിക്കും.
എ.ഐ, ഫ്രൊണ്ടിയർ സാങ്കേതിക വിദ്യകൾ എന്നിവക്കായി 150 കോടി, മൈസൂരു, മംഗളൂരു, ഹുബ്ബള്ളി, ധാർവാഡ്, കലബുറഗി എന്നിവിടങ്ങളിൽ സ്റ്റാർട്ട് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എലിവേറ്റ് ബിയോണ്ട് ബംഗളൂരു ഫണ്ടിനുകീഴിൽ 80 കോടി രൂപ, എ.ഐ, ഡീപ് ടെക് സ്റ്റാർട്ട് അപ്പുകൾക്കായി കിറ്റ് വിൻ ഫണ്ട് വഴി 75 കോടി, ഐ.ഐ.ടി ധാർവാഡിലും ഐ.ഐ.ഐ.ടി ധാർവാഡിലും കലബുറഗിയിലും പുതിയ ഇൻകുബേറ്ററുകൾക്കും ആക്സിലറേറ്ററുകൾക്കും 48 കോടി രൂപ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിസിനസ് ഇൻകുബേറ്ററുകൾക്കായി 110 കോടി രൂപ, ഡീപ് ടെക് സ്റ്റാർട്ട് അപ്പുകൾക്കായി 200 കോടി എന്നിവ നൽകും.
500ലധികം പ്രഭാഷകർ, 20,000 പ്രതിനിധികൾ, 60 രാജ്യങ്ങളിൽനിന്ന് 50,000 സന്ദർശകരും പങ്കെടുക്കും. പുതിയ ആവിഷ്കാരങ്ങളും പ്രതിഭകളുടെ സംഗമവും നടക്കും. റൂറൽ ഐ.ടി ക്വിസ്, ബയോ ക്വിസ്, അവാർഡ് വിതരണം എന്നിവ നടക്കും. ഐ.ടി, ബി.ടി ആൻഡ് എസ് ആൻഡ് ടി വകുപ്പ് സെക്രട്ടറി ഡോ. എൻ. മഞ്ജുള, ഇലക്ട്രോണിക്സ്, ഐ.ടി. ആൻഡ് ബി.ടി വകുപ്പ് ഡയറക്ടറും കെ.ഐ.ടി.എസ് മാനേജിങ് ഡയറക്ടറുമായ രാഹുൽ ശങ്കനൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

