Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right28 കു​ര​ങ്ങു​ക​ളെ...

28 കു​ര​ങ്ങു​ക​ളെ വി​ഷം ന​ൽ​കി കൊ​ന്ന് വ​ന​മേ​ഖ​ല​യി​ൽ ത​ള്ളി

text_fields
bookmark_border
സു​ള്ള്യ ബ​ൽ​പ വ​ന​മേ​ഖ​ല​യി​ൽ കു​ര​ങ്ങു​ക​ളെ കൊ​ന്നു​ ത​ള്ളി​യ നി​ല​യി​ൽ
cancel
camera_alt

സു​ള്ള്യ ബ​ൽ​പ വ​ന​മേ​ഖ​ല​യി​ൽ കു​ര​ങ്ങു​ക​ളെ കൊ​ന്നു​ ത​ള്ളി​യ നി​ല​യി​ൽ

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ സു​ള്ള്യ​ക്ക​ടു​ത്ത ബ​ൽ​പ നി​ക്ഷി​പ്ത വ​ന​മേ​ഖ​ല​യി​ൽ ഗു​ട്ട​ഗ​രു-​ബ​ൽ​പ പാ​ത​ക്ക​രി​കി​ൽ 28 കു​ര​ങ്ങു​ക​ളു​ടെ ജ​ഡം കൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ​രി​സ​ര​ത്ത് എ​വി​ടെ​യോ നി​ന്ന് വി​ഷം കൊ​ടു​ത്ത് കൊ​ന്ന​ശേ​ഷം ത​ള്ളി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ എ​സ്. മാ​രി​യ​പ്പ പ​റ​ഞ്ഞു.

എ​നെ​ക്ക​ല്ലു​വി​ലെ വ​നം വ​കു​പ്പ് ന​ഴ്സ​റി​യി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ന്മാ​രു​ടെ സം​ഘം കു​ര​ങ്ങു​ക​ളു​ടെ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി. വൃ​ക്ക​ക​ളും മ​റ്റു ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക് മ​ഡി​വാ​ള​യി​ലെ​യും ബം​ഗ​ളൂ​രു​വി​ലെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. വ​ന​മേ​ഖ​ല​യി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് മാ​രി​യ​പ്പ അ​റി​യി​ച്ചു. വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം വ​നം വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeyspoisonedforest area
News Summary - 28 monkeys were poisoned and thrown in the forest area
Next Story