Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

225 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

text_fields
bookmark_border
1.26 ലക്ഷം രൂപ പിഴ ഈടാക്കി
225 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
cancel

ബംഗളൂരു: ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഖരമാലിന്യ സംസ്കരണ വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡില്‍ 225 കിലോയിലധികം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. സൗത്ത്, നോർത്ത്, വെസ്റ്റ് ബി.ബി.എം.പി സോണുകളിലുടനീളം നടത്തിയ ഓപറേഷനിൽ നിയമലംഘകരിൽ നിന്ന് ഉദ്യോഗസ്ഥർ 1.26 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.

സൗത്ത് സോണിൽ, ബി.ടി.എം ലേഔട്ടിൽഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന നിരോധിത പ്ലാസ്റ്റിക് സൂക്ഷിച്ചതിന് സുരേഷ് പാക്കേജിങ്ങിന് 10,000 രൂപയും രാജഗുരു പാക്കേജിംഗിന് 10,000 രൂപയും പിഴ ചുമത്തി. ഓപറേഷനിൽ 15 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു. നോർത്ത് സോണിലെ സർവജ്ഞനഗറിലെ കമ്മനഹള്ളിയിൽ ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. 81,000 രൂപ പിഴ ഈടാക്കുകയും 210 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും ചെയ്തു. വെസ്റ്റ് സോണിൽ ദീപാഞ്ജലി നഗറിലെ മുതുചാരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 25,000 രൂപ പിഴ ഈടാക്കുകയും 15 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 225 kg of banned plastic seized
Next Story