കർണാടകയിൽ 2220 കോടിയുടെ ഒമ്പത് നിക്ഷേപ കരാർ ഒപ്പിട്ടു
text_fieldsആഗോള നിക്ഷേപ സംഗമത്തിൽ വിവിധ കമ്പനികൾ കരാർ കൈമാറുന്നു
ബംഗളൂരു: ഇൻവെസ്റ്റ് കർണാടക-2025ന്റെ മൂന്നാം ദിവസം വിവിധ സ്ഥാപനങ്ങളിലായി 2220 കോടി രൂപയുടെ നിക്ഷേപം നടന്നു. ഇതിന്റെ ഭാഗമായി സ്പോർട്സ് അടിസ്ഥാന സൗകര്യ വികസനം, സ്റ്റീൽ, സിൽക്ക് ഉൽപന്ന നിർമാണം എന്നിവയുൾപ്പെടെ സംസ്ഥാനത്ത് ആകെ ഒമ്പത് നിക്ഷേപ കരാറുകളിലാണ് ഒപ്പുവെച്ചത്.
ഹോസ്കോട്ടിലെ നിർമാണ പ്ലാന്റ് വികസിപ്പിക്കുന്നതിനായി വോൾവോ കമ്പനി 1400 കോടി രൂപ നിക്ഷേപിച്ചു. ബി.ബി.എം സ്പോർട്സ് ഫീൽഡ്സ് ആൻഡ് ഹാൾസ് കോൺട്രാക്റ്റിങ് എൽ.എൽ.സി 250 കോടി സ്പോർട്സ് അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നിക്ഷേപിച്ചു. സ്റ്റീൽ ഫോഴ്സ് ബിൽഡിങ് മെറ്റീരിയൽസ് എൽ.എൽ.സി 250 കോടി ഉരുക്കിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും നിർമാണത്തിന് നിക്ഷേപിച്ചു.
സെരിടെക് ഫാം എൽ.എൽ.പി 25 കോടി കയറ്റുമതിക്കായി നൂലിന്റെയും പട്ട് ഉൽപന്നങ്ങളുടെയും നിർമാണത്തിന് നിക്ഷേപിച്ചു. മോറെക്സ് ഗ്രൂപ് 150 കോടിയുടെ കൺവെൻഷൻ സെന്റർ തുറന്നു.
നാസ് സ്റ്റാർ ട്രേഡിങ് എൽ.എൽ.സി അഞ്ച് കോടി- റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ നിർമാണം. ഡെൽവാൻ ഗ്രൂപ് 120 കോടി- ഹോട്ടലും റിസോർട്ട് എന്നിവയുടെ നിർമാണം. ക്ലബ് സുലൈമാനി ഫുഡ് ആൻഡ് ബിവറേജസ് എൽ.എൽ.പി അഞ്ച് കോടി- കഫേ, എക്സ്പ്രസ്, ഫുൾ സർവീസ് റസ്റ്റാറന്റ് എന്നിവക്ക്. യുസ്ര ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് 15 കോടി- മൈസൂവുവിൽ വെൽനസ് സെന്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

