200 കോടിയുടെ തട്ടിപ്പ് കേസ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ
text_fieldsറോഷൻ സൽദാന
മംഗളൂരു: 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കുറ്റാരോപിതനായ റോഷൻ സൽദാനയുടെ കേസിൽ രണ്ട് പ്രത്യേക പരാതികളിൽ അന്വേഷണ നടപടികൾക്ക് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ബിഹാറിൽനിന്നുള്ള ഒരു ബിസിനസുകാരനിൽനിന്ന് 10 കോടി, അസമിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള വ്യക്തികളിൽനിന്ന് ഓരോകോടി മംഗളൂരു നിവാസിയിൽനിന്ന് ഒന്നര കോടി രൂപയും തട്ടിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് സ്റ്റേ.
സംശയത്തിന്റെ പേരിൽ മംഗളൂരുവിലെ ജെപ്പിനമോഗരുവിൽ വെച്ച് സി.ഇ.എൻ പൊലീസ് റോഷൻ സൽദാനയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് രാജ്യത്തുടനീളമുള്ള നിരവധി ബിസിനസുകാർ സൽദാനയുടെ വഞ്ചനാപരമായ പദ്ധതികളുടെ ഇരകളാണെന്ന് ആരോപിച്ച് രംഗത്തെത്തി.
ഇറക്കുമതി ചെയ്ത മദ്യം നിറച്ച ബാർ ആൻഡ് റസ്റ്റാറന്റ് സ്ഥാപിക്കുന്നതുൾപ്പെടെ സൽദാന തന്റെ വീട്ടിൽ ആഡംബരപൂർണമായ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തി. മംഗളൂരു സി.ജെ.എം കോടതിയിൽ സമർപ്പിച്ച പ്രാരംഭ ജാമ്യാപേക്ഷ അദ്ദേഹത്തിനെതിരെ തുടർച്ചയായി പുതിയ പരാതികൾ രജിസ്റ്റർ ചെയ്തതിനാൽ നിരസിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

