വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 200 പെട്ടി ഗോവ മദ്യം പിടികൂടി
text_fieldsകാർക്കള ബോളയിൽ നിന്ന് എക്സൈസ് അധികൃതർ പിടികൂടിയ ഗോവ മദ്യം
മംഗളൂരു: ഉഡുപ്പി ജില്ലയിൽ കാർക്കള ബോള ഗ്രാമത്തിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 200 പെട്ടി ഗോവ മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കെ. അവിനാഷ് മള്ളിയുടെ വീട്ടിൽ നിന്നാണ് മദ്യം കണ്ടെത്തിയത്.
പിടികൂടിയ മദ്യത്തിന് ലക്ഷങ്ങൾ വിലവരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വീട് കേന്ദ്രീകരിച്ച് മദ്യവിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അവിനാഷിന്റെ
രാഷ്ട്രീയ ബന്ധങ്ങൾ ഉൾപ്പെടെ കാര്യങ്ങൾ പൊലീസ് സഹായത്തോടെ അന്വേഷിക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അവിനാഷിന്റെ രണ്ട് വീടുകളിലും പരിശോധന നടന്നു.

