Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.​ജി മോ​ഷ​ണ​ക്കേ​സ് : ക​ള്ള​ൻ പി​ടി​യി​ൽ, മോ​ഷ​ണ വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
പി.​ജി മോ​ഷ​ണ​ക്കേ​സ് : ക​ള്ള​ൻ പി​ടി​യി​ൽ, മോ​ഷ​ണ വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്തു
cancel

ബം​ഗ​ളൂ​രു: പേ​യി​ങ് ഗെ​സ്റ്റ് താ​മ​സ​സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന 20 വ​യ​സ്സു​കാ​ര​നെ മ​ഡി​വാ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ഹ​രി​ഹ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. 3.3 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്ന് ലാ​പ്ടോ​പ്പു​ക​ളും നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന​വും ഇ​യാ​ളി​ല്‍ നി​ന്നും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സെ​പ്റ്റം​ബ​ർ 17ന് ​താ​നും കൂ​ട്ടു​കാ​ര​നും താ​മ​സി​ച്ചി​രു​ന്ന മ​ഡി​വാ​ള​യി​ലെ ര​ണ്ട് പി.​ജി​ക​ളി​ൽ നി​ന്നാ​യി അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും ഒ​രു മൊ​ബൈ​ൽ ഫോ​ണും മോ​ഷ​ണം പോ​യ​താ​യി പി.​ജി അ​ന്തേ​വാ​സി ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സെ​പ്റ്റം​ബ​ർ 22-ന് ​ബൊ​മ്മ​സ​ന്ദ്ര ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് പൊ​ലീ​സ് ഹ​രി​ഹ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ബി.​ടി.​എം ലേ​ഔ​ട്ടി​ലെ ഡോ​ളേ​ഴ്സ് സ്കീം ​കോ​ള​നി​യി​ലെ ഡ്രെ​യി​നേ​ജി​ന് സ​മീ​പം മോ​ഷ​ണം പോ​യ ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​വും ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. ഇ​യാ​ളു​ടെ അ​റ​സ്റ്റോ​ടെ മ​ടി​വാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടു കേ​സു​ക​ളും ജി​ഗ​ണി​യി​ലെ ഒ​രു​കേ​സു​മു​ള്‍പ്പ​ടെ മൂ​ന്ന് മോ​ഷ​ണ​ക്കേ​സു​ക​ൾ തെ​ളി​ഞ്ഞു.

ഹ​രി​ഹ​ര​നെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മു​ൻ​പ് മൈ​ക്കോ ലേ​ഔ​ട്ട്, ഗോ​വി​ന്ദ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സ​മാ​ന​മാ​യ ര​ണ്ട് മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. പി.​ജി മു​റി​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക​യും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ത​മി​ഴ്‌​നാ​ട്ടി​ൽ വി​ൽ​ക്കു​ക​യു​മാ​ണ് രീ​തി​യെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 20-Year-Old Serial PG Thief Arrested in Bengaluru
Next Story