ദീപാവലി ആഘോഷം: 20 പേർക്ക് കണ്ണിന് പരിക്ക്
text_fieldsദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കണ്ണിന് പരിക്കേറ്റയാളെ ബംഗളൂരു മിന്റോ ആശുപത്രിയിൽ ചികിത്സിക്കുന്നു
ബംഗളൂരു: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടി കണ്ണിന് പരിക്കേറ്റ 20 കേസുകൾ നാരായണ നേത്രാലയ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പകല് അഞ്ചും രാത്രി 15ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പടക്കം പൊട്ടി പരിക്കേറ്റാൽ തണുത്തതും ശുദ്ധവുമായ വെള്ളത്തിൽ കണ്ണുകൾ കഴുകണം. കൈകൊണ്ട് കണ്ണുകൾ തിരുമ്മരുത്, ഉടൻ നേത്രരോഗ വിദഗ്ധനെ കാണിക്കണമെന്നും നാരായണ നേത്രാലയ ഡയറക്ടർ ഡോ. നരേന്ദ്ര ഷെട്ടി അറിയിച്ചു.
100 കടന്ന് വായു ഗുണനിലവാര സൂചിക
ബംഗളൂരു: ദീപാവലിയോടനുബന്ധിച്ച പടക്കം പൊട്ടിക്കലിൽ ബംഗളൂരുവിൽ പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക 100 കടന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം മജെസ്റ്റിക്കിലാണ് ഏറ്റവും കൂടുതൽ വായു മലിനമായത്. ഇവിടെ 124 ആണ് സൂചിക.
കസ്തൂരി നഗർ-114, മൈലസാന്ദ്ര- 104, സനേഗുരുവനഹള്ളി- 101 എന്നിങ്ങനെ രേഖപ്പെടുത്തി. ജിൻഡാൽ ഇൻഡസ്ട്രിയൽ ഏരിയയിൽ വായുമലിനീകരണതോത് 56.4 ശതമാനം കൂടി. അതേസമയം, മൈസൂരുറോഡ്, ഹൊമ്പെഗൗഡ നഗർ, എച്ച്.എസ്.ആർ ലേഔട്ട്, പിന്യ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ സൂചിക മെച്ചപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും സൂചികയിൽ വർധന പ്രതീക്ഷിക്കാമെന്ന് ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

