ബേഗൂർ കാറപകടം: ചികിത്സയിലിരുന്ന രണ്ടു വയസ്സുകാരനും മരിച്ചു
text_fieldsഹൈസം ഹനാൻ
ബംഗളൂരു: ബേഗൂർ കാറപകടത്തിൽ ചികിത്സയിലിരുന്ന രണ്ടുവയസ്സുകാരനും മരിച്ചു. വയനാട് കമ്പളക്കാട് നുച്ചിയൻ മുഹമ്മദ് ഷാഫിയുടെ മകൻ ഹൈസം ഹനാൻ ആണ് മരിച്ചത്. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
25നാണ് മൈസൂരു ഗുണ്ടൽപേട്ടിനുസമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാറിൽ ടോറസ് ലോറി ഇടിച്ചത്. അപകടത്തിൽ വയനാട് കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54), ഹൈസം ഹനാന്റെ മാതാവ് ജസീറ (28) എന്നിവർ മരിച്ചിരുന്നു.
അബ്ദുൽ ബഷീറിന്റെ സഹോദരിയുടെ മകനാണ് നുച്ചിയൻ മുഹമ്മദ് ഷാഫി. തായ് ലൻഡ് സന്ദർശനം കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. അപകട സമയത്ത് അഞ്ചുപേരാണ് സ്വിഫ്റ്റ് കാറിലുണ്ടായിരുന്നത്. മുഹമ്മദ് ഷാഫി, ബഷീറിന്റെ ഭാര്യ നസീമ എന്നിവർക്കും പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

