Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൂ​ന്ന്...

മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 19,000 മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി

text_fields
bookmark_border
മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 19,000   മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി
cancel

ബം​ഗ​ളൂ​രു: 2023-24 മു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ 19,268 മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി. ഇ​തി​ൽ 7,683 എ​ണ്ണം അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ​ക്കു​വേ​ണ്ടി മു​റി​ച്ചു മാ​റ്റി​യ​താ​ണെ​ന്ന് ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി​യു​ടെ (ജി.​ബി.​എ) ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പു​തി​യ മെ​ട്രോ ലൈ​നു​ക​ളു​ടെ നി​ർ​മാ​ണം, റോ​ഡ് വീ​തി കൂ​ട്ട​ൽ, ഫ്ലൈ ​ഓ​വ​റു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്.

സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ത​ട​സ്സം നി​ല്‍ക്കു​ന്ന 2,468 മ​ര​ങ്ങ​ളും റി​യ​ല്‍ എ​സ്റ്റേ​റ്റി​നാ​യി 7,902 മ​ര​ങ്ങ​ളും മു​റി​ച്ചു​മാ​റ്റി. 2025-26 വ​ര്‍ഷ​ത്തി​ല്‍ മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ധി​കാ​രി​ക​ൾ സ്വ​മേ​ധ​യാ 1,215 മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി.

2023 മാ​ർ​ച്ച് മു​ത​ൽ 2026 ജൂ​ൺ വ​രെ ബം​ഗ​ളൂ​രു​വി​ൽ ആ​കെ 19,268 മ​ര​ങ്ങ​ൾ മു​റി​ച്ചു. 1,092 മ​ര​ങ്ങ​ൾ കൂ​ടി മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ര​ങ്ങ​ൾ പ​ര​മാ​വ​ധി നി​ല നി​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്നും വ​ള​രെ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് മ​രം മു​റി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്നും ന​ഗ​ര​ത്തി​ന്‍റെ പ​ച്ച​പ്പ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ജി.​ബി.​എ എ​ല്ലാ വ​ർ​ഷ​വും ഒ​രു ല​ക്ഷ​ത്തോ​ളം തൈ​ക​ൾ ന​ടു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ബം​ഗ​ളൂ​രു​വി​ലെ ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ൾ ഒ​രു ദി​വ​സം കൊ​ണ്ട് ന​ഗ​ര​ത്തി​ലു​ട​നീ​ളം 15 ല​ക്ഷം തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treesDeforestationtree felling
News Summary - 19,000 trees cut down within three years
Next Story