കർണാടകയിൽ 188 ഇന്ദിര കാന്റീനുകൾ കൂടി ഈ വർഷം -മുഖ്യമന്ത്രി
text_fieldsഇന്ദിര കാന്റീൻ
ബംഗളൂരു: പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ ഭക്ഷണം നൽകുന്ന ഇന്ദിര കാന്റീനുകൾ സംസ്ഥാനത്ത് 188 എണ്ണം കൂടി തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നഗരത്തിലെ പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സിദ്ധരാമയ്യ സർക്കാറിന്റെ കഴിഞ്ഞ ഭരണകാലത്ത് ആരംഭിച്ചതാണ് ഇന്ദിര കാന്റീൻ. പ്രഭാതഭക്ഷണം അഞ്ചു രൂപക്കും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും 10 രൂപക്കുമാണ് ഇവിടെ നൽകുന്നത്.
ആദ്യഘട്ടത്തിൽ ബംഗളൂരുവിൽ 197 ഇന്ദിര കാന്റീനുകളാണ് ആരംഭിച്ചത്. ഇത്തവണ ബംഗളൂരുവിലെ 225 വാർഡുകളിലും ഇന്ദിര കാന്റീനുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇതിനുപുറമെ, ആവശ്യമുള്ളയിടങ്ങളിലേക്കു കൂടി കാന്റീൻ വ്യാപിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സ്ഥലലഭ്യത കുറവുള്ളയിടങ്ങളിൽ മൊബൈൽ കാന്റീനുകൾ ഒരുക്കും. സ്ഥലം ലഭ്യമായ ഇടങ്ങളിൽ സ്ഥിരംകെട്ടിടം നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗളൂരുവിന് പുറത്ത് ജില്ല ആസ്ഥാനങ്ങളിലും കാന്റീനുകൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

