കര്‍ണാടകയില്‍ 18,500 അധ്യാപകരെ നിയമിക്കും -മന്ത്രി മധു ബംഗാരപ്പ
text_fieldsബംഗളൂരു: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്ക് 18,500 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ 13,500 അധ്യാപകരെ നിയമിച്ചു കഴിഞ്ഞുവെന്നും ബി.ജെ.പി സര്‍ക്കാര്‍ 5,428 അധ്യാപകരെ മാത്രമാണ് നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രത്യേക ക്ലാസ് മുറികള്‍ നിർമിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ വിവേക പദ്ധതിയുടെ കീഴില്‍ 8,200 ക്ലാസ് മുറികള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 3,000 ക്ലാസ് മുറികള്‍ അധികമായി നിർമിക്കുകയും ചെയ്തു. പബ്ലിക് സ്കൂളുകളില്‍ 800 ഓളം തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 79 ശതമാനം വിജയം കൈവരിക്കാന്‍ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

