Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു​വി​ൽ...

മൈ​സൂ​രു​വി​ൽ അടിമപ്പണി ചെയ്തിരുന്ന 18 പേരെ മോചിപ്പിച്ചു

text_fields
bookmark_border
മൈ​സൂ​രു​വി​ൽ അടിമപ്പണി  ചെയ്തിരുന്ന 18 പേരെ മോചിപ്പിച്ചു
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ ഇ​ഷ്ടി​ക ചൂ​ള​യി​ലെ അ​ടി​മ​പ്പ​ണി​യി​ൽ നി​ന്ന് 18 പേ​രെ മോ​ചി​പ്പി​ച്ചു. ടി. ​ന​ര​സി​പു​ര താ​ലൂ​ക്കി​ലെ ബേ​വ​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ലെ ചൂ​ള​യി​ൽ ജോ​ലി ചെ​യ്തി​ന്ന 18 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പൊ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മോ​ചി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ഇ​ഷ്ടി​ക ചൂ​ള ഉ​ട​മ​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. യ​തി​രാ​ജ്, ഗി​രീ​ഷ്, മ​ഹാ​ദേ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രി​ൽ 16 പേ​ർ സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ര​ണ്ട് പേ​ർ ത​മി​ഴ്‌​നാ​ട്ടി​ലെ വെ​ല്ലൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രു​മാ​ണ്. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും, ത​ഹ​സി​ൽ​ദാ​രും, തൊ​ഴി​ൽ വ​കു​പ്പ്, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, പൊ​ലീ​സ് പ്ര​തി​നി​ധി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്നു. വി​ക​സ​ന, മ​ഡി​ലു എ​ന്നീ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​ണ് സം​ഭ​വം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

മൈ​സൂ​രി​ലെ ബ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബോ​ണ്ട​ഡ് ലേ​ബ​ർ സി​സ്റ്റം (അ​ബോ​ളി​ഷ​ൻ) ആ​ക്ട്, എ​സ്‌.​സി/​എ​സ്.​ടി അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ ആ​ക്ട്, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 143 (വ്യ​ക്തി​ക​ളെ ക​ട​ത്ത​ൽ), 127, 74, 115 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക​ള്‍ക്കെ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യ പ്ര​ത്യേ​ക താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു. എ​ട്ട് വ​ർ​ഷം മു​മ്പ് തൊ​ഴി​ലു​ട​മ​യി​ൽ നി​ന്ന് 75,000 രൂ​പ അ​ഡ്വാ​ൻ​സ് വാ​ങ്ങി​യി​രു​ന്ന കു​ടും​ബം അ​ന്നു​മു​ത​ൽ ചൂ​ള​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ദ​മ്പ​തി​ക​ളു​ശ​ട ഒ​മ്പ​തും 13ഉം ​വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്കും ചൂ​ള​യി​ല്‍ ജോ​ലി ചെ​യ്യേ​ണ്ടി വ​ന്നു. ഇ​ള​യ കു​ട്ടി സ്കൂ​ളി​ൽ പോ​യി​രു​ന്നെ​ങ്കി​ലും സ്കൂ​ൾ സ​മ​യ​ത്തി​ന് മു​മ്പും ശേ​ഷ​വും ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​യി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ര​ണ്ട് ആ​ൺ​മ​ക്ക​ളെ ജോ​ലി​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച് ഇ​ഷ്ടി​ക ചൂ​ള​യി​ൽ നി​ന്ന് ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ഉ​ട​മ​ക​ളു​ടെ നി​ര​ന്ത​ര ശാ​രീ​രി​ക ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ മൈ​സൂ​രു​വി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച, ഉ​ട​മ​ക​ൾ ഇ​വ​രെ ക​ണ്ടെ​ത്തി ബ​ല​മാ​യി ചൂ​ള​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യും മു​റി​യി​ൽ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. ദി​വ​സ​വും രാ​വി​ലെ അ​ഞ്ചു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ജോ​ലി സ​മ​യം. ചൂ​ള​യി​ല്‍ ഇ​തു​പോ​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ആ​ഴ്ച​യി​ൽ 500 മു​ത​ൽ 1000 രൂ​പ വ​രെ​യാ​ണ് വേ​ത​നം. തൊ​ഴി​ലു​ട​മ കി​ലോ​ക്ക് 30 രൂ​പ നി​ര​ക്കി​ൽ അ​രി ന​ൽ​കി​യാ​ല്‍ ഈ ​തു​ക അ​വ​രു​ടെ ആ​ഴ്ച​യി​ലെ വേ​ത​ന​ത്തി​ൽ നി​ന്ന് കു​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​ടും​ബ​ത്തി​ലെ ഒ​രു പു​രു​ഷ അം​ഗ​ത്തി​ന് മാ​ത്ര​മേ ഇ​ട​ക്കി​ടെ പ്ര​ദേ​ശം വി​ട്ടു​പോ​കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.

കു​ടും​ബ​പ​ര​മാ​യ പ​രി​പാ​ടി​ക​ള്‍ക്ക് പോ​ലും കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് ജോ​ലി​സ്ഥ​ല​ത്ത് നി​ന്ന് പു​റ​ത്തു​പോ​കാ​നോ അ​വ​രു​ടെ വീ​ടു​ക​ളും ബ​ന്ധു​ക്ക​ളും സ​ന്ദ​ർ​ശി​ക്കാ​നോ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ഉ​പേ​ക്ഷി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യോ ജോ​ലി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യോ ചെ​യ്താ​ല്‍ ക്രൂ​ര​മാ​യ ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ള്‍ എ​ല്‍ക്കേ​ണ്ടി​വ​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ ചി​ല​ര്‍ ന​ട​ക്കാ​ൻ പോ​ലും പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​വി​ടെ ക​ഴി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MysururescueExploitation
News Summary - 18 people who were subjected to bonded labour in Mysuru were rescued
Next Story