ദേവനഹള്ളിക്ക് സമീപം 1777 ഏക്കർ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു
text_fieldsബംഗളൂരു: ദേവനഹള്ളി താലൂക്കിലെ ചന്നരായപട്ടണ ഹോബ്ലിയിലെ 13 ഗ്രാമങ്ങളിലെ 1777 ഏക്കർ ഭൂമി പ്രത്യേക കാർഷിക മേഖലയായി സർക്കാർ പ്രഖ്യാപിച്ചു. കൃഷിഭൂമിയുടെ ദുരുപയോഗം തടയുക, കർഷകരെ ചൂഷണം ചെയ്യുന്നത് തടയുക എന്നിവയാണ് വിജ്ഞാപനത്തിന് പിന്നിലെ ലക്ഷ്യം.
കൃഷിയിടങ്ങൾക്കും കാർഷിക സ്റ്റാർട്ടപ്പുകൾക്കുമുള്ള പ്രത്യേക നികുതി ഇളവുകൾ, കാർഷിക ബിസിനസ് പദ്ധതികൾക്ക് വേഗത്തിലുള്ള അംഗീകാരങ്ങൾ, വെയർഹൗസ് വികസനം, കയറ്റുമതി അവസരങ്ങൾ എന്നിവ കര്‍ഷകര്‍ക്ക് ലഭിക്കും. വ്യവസായിക വികസനത്തോടൊപ്പം കാർഷിക മേഖലയിലും കൂടുതല്‍ നിക്ഷേപം കൈവരിക്കാന്‍ സാധിക്കുമെന്നും ഉയർന്ന വിളവ് നൽകുന്ന വിത്തുകൾ, കോൾഡ് സ്റ്റോറേജ്, ജൈവകൃഷി പിന്തുണ, ഹൈഡ്രോപോണിക്സ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട മണ്ണ്, നേരിട്ടുള്ള വിപണി പ്രവേശനം, ഇ-ട്രേഡിങ് പ്ലാറ്റ്ഫോമുകൾ എന്നീ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഭൂമി വില്ക്കാന് പൂര്‍ണ അവകാശമുണ്ടെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ്. സെൽവകുമാർ പറഞ്ഞു. ഭൂമി വിൽപന സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

