Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ഇ.ഐ.ആർ സംവിധാനത്തിലൂടെ 173 ഫോണുകൾ കണ്ടെടുത്തു

text_fields
bookmark_border
പരാതി നൽകിയ ശേഷം ആവശ്യമായ വിശദാംശങ്ങൾ നൽകിയാൽ നഷ്ടപ്പെട്ട ഫോണുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കും
സി.ഇ.ഐ.ആർ സംവിധാനത്തിലൂടെ 173 ഫോണുകൾ കണ്ടെടുത്തു
cancel

ബംഗളൂരു: മൈസൂർ ജില്ലയിൽ നിന്ന് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ 35 ലക്ഷം രൂപ വിലമതിക്കുന്ന 173 ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ ഏറ്റവും പുതിയ സെൻട്രൽ എക്യുപ്‌മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റർ സിസ്റ്റം ഉപയോഗിച്ച് കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബലദണ്ടി പറഞ്ഞു. അമിത വിലയ്ക്ക് വിൽക്കുന്ന മൊബൈൽ ഫോണുകൾ വാങ്ങുന്ന പ്രവണത ആളുകളിക്കിടയിലുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ എസ്.പി ബലദണ്ടി പറഞ്ഞു.

പരാതി നൽകിയ ശേഷം ആവശ്യമായ വിശദാംശങ്ങൾ നൽകിയാൽ നഷ്ടപ്പെട്ട ഫോണുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കും. ഫോണ്‍ നഷ്ടപ്പെട്ട വിവരം സി.ഇ.ഐ.ആർ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ഫോണ്‍ ട്രാക്ക് ചെയ്യുമ്പോഴെല്ലാം പൊലീസ് ഉപഭോക്താക്കളെ വിളിച്ച് അത് പൊലീസ് സ്റ്റേഷനുകളിൽ തിരികെ നൽകാൻ നിർദേശിക്കും. 50 ശതമാനം ആളുകള്‍ ഫോണുകൾ തിരികെ നല്‍കുകയും 50 ശതമാനംആളുകള്‍ അവ നല്‍കാന്‍ തയ്യാറാകുന്നുമില്ലയെന്ന് പൊലീസ് പറഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസ് മോഷ്ടാക്കളെ കണ്ടെത്തി അവരില്‍ നിന്നും ഫോണുകൾ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം ഫോണുകൾ പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് എസ്.പി. പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 173 phones recovered through CEIR system
Next Story