Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right17കാ​ര​ൻ...

17കാ​ര​ൻ ആ​ത്മ​ഹ​ത്യ​ക്കു​മു​മ്പ് പി​താ​വി​നെ വെ​ടി​വെ​ച്ചി​രു​ന്നു; മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്

text_fields
bookmark_border
17കാ​ര​ൻ ആ​ത്മ​ഹ​ത്യ​ക്കു​മു​മ്പ് പി​താ​വി​നെ വെ​ടി​വെ​ച്ചി​രു​ന്നു; മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്
cancel
camera_alt

വ​സ​ന്ത്, മോ​ക്ഷ്

മം​ഗ​ളൂ​രു: രാ​മ​കു​ഞ്ച​യി​ൽ കൗ​മാ​ര​ക്കാ​ര​ൻ വെ​ടി​യേ​റ്റു​മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ​നി​ന്ന് സ്‌​ഫോ​ട​നാ​ത്മ​ക​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ആ​ൺ​കു​ട്ടി പി​താ​വി​നെ വെ​ടി​വെ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട് സ്ഥി​രീ​ക​രി​ച്ചു. ജ​നു​വ​രി 24ന് ​രാ​മ​കു​ഞ്ച ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. രാ​മ​കു​ഞ്ച​യി​ലെ പാ​ടെ നി​വാ​സി​ക​ളാ​യ വ​സ​ന്ത് അ​മീ​നി​ന്റെ​യും ജ​യ​ശ്രീ​യു​ടെ​യും മ​ക​നാ​യ മോ​ക്ഷാ​ണ് (17) വീ​ട്ടി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മോ​ക്ഷ് സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ചെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ന്നാ​ൽ, തു​ട​ർ​ന്നു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ മോ​ക്ഷി​ന്റെ പി​താ​വ് വ​സ​ന്ത് അ​മീ​നി​നും വെ​ടി​യേ​റ്റ​താ​യി സ്ഥി​രീ​ക​രി​ച്ചു. കേ​സ് ആ​ദ്യം പു​റ​ത്തു​വ​ന്ന​പ്പോ​ൾ കു​ടും​ബ വ​ഴ​ക്കി​നി​ടെ മോ​ക്ഷ് പി​താ​വി​ന്റെ വ​യ​റ്റി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തി​യെ​ന്നും പി​ന്നീ​ട് പി​താ​വി​ന്റെ ലൈ​സ​ൻ​സു​ള്ള എ​സ്‌.​ബി.‌​ബി.‌​എ​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​വെ​ച്ചു എ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വ​സ​ന്ത് അ​മീ​ൻ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ക​രു​തി​യ​തു​പോ​ലെ വ​യ​റി​നേ​റ്റ മു​റി​വ് ക​ത്തി​കൊ​ണ്ട​ല്ല, വെ​ടി​യേ​റ്റ​താ​ണെ​ന്ന് വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​പ്പോ​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം അ​ദ്ദേ​ഹം സു​ഖം​പ്രാ​പി​ച്ച് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ലെ എ​ഫ്‌.​എ​സ്‌.​എ​ല്ലി​ൽ​നി​ന്നു​ള്ള ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ഇ​പ്പോ​ഴും കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഭ​ർ​ത്താ​വ് വ​സ​ന്ത് മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് മോ​ക്ഷി​ന്റെ മാ​താ​വ് ജ​യ​ശ്രീ നേ​ര​ത്തേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ സം​ഭ​വ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ല​ക്ഷ്യ​വും ക്ര​മ​വും വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shotMedical ReportfatherSuicide
News Summary - 17-year-old shot father before committing suicide; medical report
Next Story