17 എം.എൽ.സിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsനിയമനിർമാണ സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 17 എം.എൽ.സിമാർ സത്യപ്രതിജ്ഞക്കുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി എന്നിവർക്കൊപ്പം
ബംഗളൂരു: നിയമനിർമാണ സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 17 എം.എൽ.സിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വിധാൻ സൗധയിലെ ബാങ്ക്വറ്റ് ഹാളിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ, കൗൺസിൽ സെക്രട്ടറി മഹാലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഐവാൻ ഡിസൂസ, ഗോവിന്ദരാജ്, ജഗദേവ ഗുട്ടേദാർ, ബൽകീസ് ബാനു, എൻ.എസ്. ബൊസെരാജു, എസ്. യതീന്ദ്ര, എ. വസന്തകുമാർ, ഒഡേ മാരുതി റാവു, ടി.എൻ. ജാവറായ് ഗൗഡ, സി.ടി. രവി, എൻ. രവികുമാർ, ചന്ദ്രശേഖര ബസവരാജ് പാട്ടീൽ, ധനഞ്ജയ് സർജി, രാമോജി ഗൗഡ, എസ്.എൽ. ബോജെഗൗഡ, കെ. വിവേകാനന്ദ, ഡി.ടി. ശ്രീനിവാസ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

