മഞ്ഞപ്പട ഫുട്ബാൾ ലീഗ്; ഐമൻസ് അമിഗോസ് ജേതാക്കൾ
text_fieldsമഞ്ഞപ്പട ബംഗളൂരു ഫുട്ബാൾ ലീഗ് ജേതാക്കളായ ഐമൻസ് അമിഗോസ് ടീം
ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ബംഗളൂരു വിങ് മലബാർ ഗോൾഡുമായി സഹകരിച്ച് സംഘടിപ്പിച്ച പതിനാലാമത് മഞ്ഞപ്പട ബംഗളൂരു ഫുട്ബാൾ ലീഗ് സർജപുര റോഡ് വെലോസിറ്റി ഗ്രൗണ്ടിൽ സമാപിച്ചു. പത്തു ടീമുകൾ മാറ്റുരച്ച മത്സരത്തിന്റെ കലാശപ്പോരാട്ടത്തിൽ ഹ്യൂം ഹരിക്കെൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഐമൻസ് അമിഗോസ് ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച താരമായി രാഹുലും എമർജിങ് പ്ലയറായി വിവേകും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പർക്കുളള ഗോൾഡൻ ഗ്ലൗ അവാർഡ് ഐമൻ അമിഗോസിലെ ഹാതിം നേടിയപ്പോൾ ഗോൾഡൻ ബൂട്ട് ഹ്യൂം ഹരിക്കെൻസിലെ അജു സ്വന്തമാക്കി. മികച്ച ഡിഫൻഡർ അലൻ, മികച്ച മിഡ്ഫീൽഡർ ജോജോ തുടങ്ങിയവരാണ് മറ്റു വ്യക്തിഗത ചാമ്പ്യന്മാർ. പരിപാടിക്ക് മഞ്ഞപ്പട കോർ മെംബർമാരായ ഫിജോ, സിജോയ് പള്ളൻ, ഫാസിൽ, ഡോ. നയീം, ശ്രീരാഗ്, അനീസ് കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

