കന്നട കലിയാ 13ാമത് പഠനകേന്ദ്രത്തിന് തുടക്കം
text_fieldsകന്നട കലിയാ കൂട്ടായ്മയുടെ പതിമൂന്നാമത്തെ പഠനകേന്ദ്രം ദോഡബൊമ്മ സാന്ദ്ര കെ.എൻ.ഇ സ്കൂളിൽ തുടക്കമായപ്പോൾ
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ കന്നട ഡെവലപ്മെന്റ് അതോറിറ്റിയുമായി ചേർന്നു നടത്തിവരുന്ന ‘കന്നട കലിയാ’ കൂട്ടായ്മയുടെ പതിമൂന്നാമത്തെ പഠനകേന്ദ്രം ബാംഗ്ലൂർ കേരളസമാജം മല്ലേശ്വരം സോണിന്റെ സംഘാടനത്തിൽ ദോഡ ബൊമ്മ സാന്ദ്ര കെ.എൻ.ഇ സ്കൂളിൽ തുടക്കമായി. സോണൽ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കന്നട വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹഗ്ഗൽ ഉദ്ഘാടനംചെയ്തു. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, മലയാളം മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ, സോണൽ രക്ഷാധികാരി രാജഗോപാൽ മുള്ളത്ത്, വനിത ചെയർപേഴ്സൻ സുധ എസ്, കെ.എൻ.ഇ ട്രസ്റ്റ് മുൻ പ്രസിഡന്റ് സി.എച്ച്. പത്മനാഭൻ എന്നിവർ ആശംസ അർപ്പിച്ചു.
മലയാളം കന്നട മിഷൻ കർണാടക ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ, സെന്റർ അധ്യാപിക മേരി ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു. കർണാടകയിലെവിടെയും കന്നട ഡെവലപ്െമന്റ് അതോറിറ്റി നടത്തുന്ന മൂന്നുമാസം ദൈർഘ്യമുള്ള ഈ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് 97392 00919, 91488 20193 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മിഷൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

