ബെളഗാവിയിലെ 13കാരി മംഗളൂരുവിൽ വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
text_fieldsകുട്ടി കൊല്ലപ്പെട്ട മംഗളൂരുവിലെ വാടക വീട്
മംഗളൂരു: ബെളഗാവിയിൽനിന്ന് ചികിത്സക്കായി മംഗളൂരുവിലെത്തി അമ്മാവന്റെ വാടക വീട്ടിൽ താമസിക്കുകയായിരുന്ന 13കാരിയെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പണമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോക്കട്ടയിലാണ് സംഭവം. നാലുദിവസം മുമ്പാണ് കുട്ടി മാതാവിന്റെ സഹോദരൻ എച്ച്. ഹനുമന്തയ്യയുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിലെ എല്ലാവരും പുറത്തുപോയ സമയത്താണ് കൊല നടന്നതെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചാണ് കൃത്യം ചെയ്തത്. രാവിലെ പത്തരയോടെ കുട്ടിയുടെ മാതാവ് അയൽക്കാരിയെ വിളിച്ച് മകളുമായി സംസാരിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടിൽ ചെന്നപ്പോഴാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ ഹനുമന്തയ്യ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

