തുള്ളിമരുന്ന് സ്വീകരിച്ച 13 കുട്ടികൾ ആശുപത്രിയിൽ
text_fieldsബംഗളൂരു: ശിവമൊഗ്ഗ ജില്ലയിലെ അംഗൻവാടിയിൽ വൈറ്റമിൻ എ തുള്ളിമരുന്ന് സ്വീകരിച്ച 13 കുട്ടികളെ ഛർദി -അതിസാരത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപ്പോൺപേട്ടിന് സമീപമുള്ള ഹിരസാനി ഗ്രാമത്തിലാണ് സംഭവം. ആരോഗ്യവകുപ്പിന്റെ പ്രത്യേകപദ്ധതി പ്രകാരമാണ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയത്.
ശനിയാഴ്ച രാവിലെ തുള്ളിമരുന്നു സ്വീകരിച്ച കുട്ടികൾക്ക് വൈകീട്ടായപ്പോഴേക്കും വയറുവേദനയും ഛർദിയും അതിസാരവും അനുഭവപ്പെടുകയായിരുന്നു.ശിവമൊഗ്ഗയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ എം.എൽ.എ ബെലേരു ഗോപാലകൃഷ്ണ സന്ദർശിച്ചു. കുട്ടികളുടെ ആരോഗ്യപ്രശ്നത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

