Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2024 8:48 AM IST Updated On
date_range 2 Feb 2024 8:48 AM ISTസപ്തപദി വിവാഹ യോജനയിൽ 11 യുവതികൾ വിവാഹ ജീവിതത്തിലേക്ക്
text_fieldsbookmark_border
മംഗളൂരു: സംസ്ഥാന സർക്കാറിന്റെ സപ്തപദി വിവാഹ യോജന പദ്ധതിയിൽ 11 ജോടികൾ വിവാഹിതരായി. കൊല്ലൂർ മൂകാംബിക, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒരുക്കിയ മംഗല്യഭാഗ്യ ചടങ്ങിൽ രാവിലെ 11.20നും 12.20നും ഇടയിലെ മുഹൂർത്തത്തിലാണ് താലിചാർത്തൽ നടന്നത്. കുക്കെയിൽ ആറ് വിവാഹങ്ങൾക്ക് മധുസൂദനൻ കല്ലൂരായയും കൊല്ലൂരിൽ അഞ്ചിന് പൂജാരി ഗജനാനയും കാർമികത്വം നൽകി.
രണ്ട് ക്ഷേത്രങ്ങളുടെയും കമ്മിറ്റി അംഗങ്ങളും ദമ്പതികളുടെ ബന്ധുക്കളും പങ്കെടുത്തു. വരന് താലിയും 5000 രൂപയും വധുവിന് സാരിയും 10000 രൂപയും പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

