സമസ്ത നൂറാം വാർഷികം: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsനൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണത്തിനായി മടിവാളയിൽ സംഘടിപ്പിച്ച കൺവെൻഷൻ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ജനുവരി 28ന് ബംഗളൂരുവിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സമസ്ത വൈസ് പ്രസിഡന്റുമാരായ യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ, എം.കെ. മൊയ്തീൻകുട്ടി മുസ്ലിയാർ, എം.പി. കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്റത്ത്, സമസ്ത കേന്ദ്ര മുശാവറ അംഗം താഖ അഹ്മദ് മൗലവി, സമസ്ത ദക്ഷിണ കന്നട ജില്ല പ്രസിഡന്റ് സൈനുൽ ആബ്ദീൻ തങ്ങൾ, ഡോ. എൻ.എ. മുഹമ്മദ് എന്നിവരാണ് രക്ഷാധികാരികൾ.
എം.ടി. അബ്ദുല്ല മുസ്ലിയാർ (ചെയർമാൻ), സിദ്ദീഖ് തങ്ങൾ (വർക്കിങ് ചെയർമാൻ), മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (ജന. കൺവീനർ), പി.എം. അബ്ദുൽ ലത്തീഫ് ഹാജി (വർക്കിങ് കൺവീനർ), പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് (ട്രഷ.), കെ. ഉമർ ഫൈസി മുക്കം, ബി.കെ. അബ്ദുൽ ഖാദർ മുസ്ലിയാർ ബംബ്രാണ, ഉസ്മാൻ ഫൈസി തൊടാർ, എം.എം. അബ്ദുല്ല ഫൈസി കുടക്, അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ, എം. അബ്ദുറഹ്മാൻ മുസ്ലിയാർ കുടക്, എ. കെ. അഷ്റഫ് ഹാജി, ടി.സി. സിറാജ്, എം.കെ. നൗഷാദ്, കെ.എച്ച്. ഫാറൂഖ്, പി.കെ. മുഹമ്മദ് ഹാജി (വൈ. ചെയർ), കെ. മോയിൻകുട്ടി മാസ്റ്റർ (കോഓഡിനേറ്റർ), മൊയ്തു നിസാമി, ഇസ്മായിൽ ഹാജി ഇടച്ചേരി (അസി. കോഓഡിനേറ്റർമാർ), അനീസ് കൗസരി, മുസ്തഫ ഹുദവി, അയ്യൂബ് ഹസനി, താഹിർ മിസ്ബാഹി, അസ്ലം ഫൈസി, സലീം മിന്റ്, നാസർ ഹാജി യശ്വന്തപുരം, അൻവർ ഹാജി കൂത്തുപറമ്പ്, വി.എം. ജമാൽ, മുനീർ എബ്ബാൾ, സി.എച്ച്. അബൂബക്കർ, റഫീഖ് ഹുദവി കോലാർ, നാസർ ബനശക്തി (കൺ.) എന്നിവർ ഭാരവാഹികളായും കമ്മിറ്റി തെരഞ്ഞെടുത്തു.
സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാരായി യഥാക്രമം ശംസുദ്ദീൻ സാറ്റലൈറ്റ്, മുനീർ എബ്ബാൾ (സ്വീകരണം), റിയാസ് സി.എച്ച്, താഹിർ മിസ്ബാഹി (പബ്ലിസിറ്റി), എ.കെ. അഷ്റഫ് ഹാജി, സി.എച്ച്. അബുഹാജി (ഫിനാൻസ്), റഹീം ചാവശ്ശേരി, സാദിഖ് ബി.ടി.എം (സ്റ്റേജ്, ലൈറ്റ് &സൗണ്ട് ), വി.കെ. നാസർ ഹാജി, ടി.സി. മുനീർ (ഫുഡ് &അക്കമഡേഷൻ), കെ.കെ. സലീം, സി.എച്ച്. ഷാജൽ (വളന്റിയർ), എൻ.പി. അബ്ദുൽ ഗഫൂർ, സുബൈർ കായക്കൊടി, കെ. ജുനൈദ് (വെൽഫയർ), ശംസുദ്ദീൻ കൂടാളി, പി.എം. മുഹമ്മദ് മൗലവി (മീഡിയ), എം. സദഖത്തുല്ല, സാദിഖ് സുള്ള്യ (ഐ.ടി &സോഷ്യൽ മീഡിയ), അയ്യൂബ് ഹസനി, മുസ്തഫ കാലടി (സപ്ലിമെന്റ്), മുഹമ്മദ് മർതള്ളി, വി.പി. സിയാദ് (ട്രാൻസ് പോർട്ട് ആൻഡ് പാർക്കിങ്), അഡ്വ. ഇല്യാസ്, ശംസുദ്ദീൻ സ്വദേശി (ലോ ആൻഡ് ഓർഡർ) എന്നിവരെയും തെരഞ്ഞെടുത്തു.
മടിവാളയിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ബി.കെ. അബ്ദുൽ ഖാദർ മുസ്ലിയാർ, ഉസ്മാൻ ഫൈസി തൊടാർ, എം.എം. അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മായിൽ കുഞ്ഞി ഹാജി മാന്നാർ, കെ. മോയിൻകുട്ടി മാസ്റ്റർ, അബ്ദുറഹ്മാൻ മുസ്ലിയാർ, ഷെരീഫ് ഫൈസി, മൊയ്തു നിസാമി, എം.എച്ച്. മൊയ്തീൻ ഹാജി, സയ്യിദ് സിദ്ദീഖ് തങ്ങൾ എന്നിവർ സംസാരിച്ചു. പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് സ്വാഗതവും പി.എം. അബ്ദുല്ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

