Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാ​ർ​ഷി​കം; കാ​ൽ​ന​ട വി​ളം​ബ​ര ജാ​ഥ

text_fields
bookmark_border
samastha
cancel
camera_alt

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു നോ​ർ​ത്ത് റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കാ​ൽ​ന​ട വി​ളം​ബ​ര​ജാ​ഥ

ബം​ഗ​ളൂ​രു: സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന മ​ഹാ സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു നോ​ർ​ത്ത് റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ കാ​ൽ​ന​ട വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. മൈ​സൂ​രു റോ​ഡി​ലെ ശാ​ഫി ഷാ​ഫി മ​സ്ജി​ദ് പ​രി​സ​ര​ത്തു​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ചു. ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​കെ. അ​യ്യൂ​ബ് ഹ​സ​നി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നോ​ർ​ത്ത് റേ​ഞ്ച് പ്ര​സി​ഡ​ന്റ് പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ​മ്മി​ൽ ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, മ​നാ​ഫ് ന​ജാ​ഹി, ടി.​കെ.​കെ. ത​ങ്ങ​ൾ, അ​ബ്ദു ആ​സാ​ദ് ന​ഗ​ർ, രി​ഫാ​ഈ മൗ​ല​വി, ശ​ഹീ​ർ വാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രാ​ർ​ഥ​ന സ​ദ​സ്സും പ​താ​ക​ദി​ന​വും ആ​ച​രി​ക്കും

ബം​ഗ​ളൂ​രു: സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​താ​ക ദി​ന​വും പ്രാ​ർ​ഥ​ന സ​ദ​സ്സും വെ​ള്ളി​യാ​ഴ്ച മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ന​ട​ക്കും. ഖാ​ദ​ർ ശ​രീ​ഫ് ഗാ​ർ​ഡ​നി​ലു​ള്ള ഷാ​ഫി മ​സ്ജി​ദി​ൽ എം.​എം.​എ പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ്, ഖ​തീ​ബ് മു​ഹ​മ്മ​ദ് നൂ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ആ​സാ​ദ് ന​ഗ​റി​ലെ മ​സ്ജി​ദ് ന​മി​റ​യി​ൽ എം.​പി ഹാ​രി​സ് മൗ​ല​വി, പി.​എ മു​ഹ​മ്മ​ദ് മൗ​ല​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തി​ല​ക് ന​ഗ​റി​ലെ മ​സ്ജി​ദ് യാ​സി​നി​ൽ ഖ​തീ​ബ് മു​ഹ​മ്മ​ദ് മൗ​ല​വി, ആ​സാ​ദ്, ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന സ​ദ​സ്സു​ക​ൾ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaAnniversary
News Summary - 100th Anniversary of samastha-publishing-walk
Next Story