ജാതി വിവേചനം; ബാംഗ്ലൂർ സർവകലാശാലയിലെ പത്തോളം ദലിത് പ്രഫസർമാർ ഭരണച്ചുമതല രാജിവെച്ചു
text_fieldsബംഗളൂരു: ജാതി വിവേചനം നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി ബാംഗ്ലൂർ സർവകലാശാലയിലെ പത്തോളം ദലിത് പ്രഫസർമാർ ഭരണപരമായ അധിക ചുമതലകൾ രാജിവെച്ചൊഴിഞ്ഞു. ചുമതലകൾ അനുവദിക്കുന്നതിലും അവകാശങ്ങൾ നൽകുന്നതിലും സർവകലാശാലയിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിലനിൽക്കുന്നതായാണ് ആരോപണം.
മുമ്പ് സർവകലാശാലയിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന പലർക്കും ഇപ്പോൾ ഇൻ ചാർജ് പദവിയാണ് നൽകിയിരിക്കുന്നതെന്നും ഇത് തങ്ങളുടെ പദവിയെ ഇകഴ്ത്തുന്നതാണെന്നും രജിസ്ട്രാർക്ക് കൈമാറിയ രാജിക്കത്തിൽ പ്രഫസർമാർ ചൂണ്ടിക്കാട്ടി.
അംബേദ്കർ റിസർച്ച് സെന്റർ ഡയറക്ടർ പ്രഫ. സി. സോമശേഖർ, സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ പ്രഫ. പി.സി. നാഗേഷ്, പി.എം. ഉഷ, കോഓഡിനേറ്റർ പ്രഫ. വി. സുദേഷ്, ഡിസ്റ്റൻസ് എജുക്കേഷൻ ആൻഡ് ഓൺലൈൻ സെന്റർ ഡയറക്ടർ പ്രഫ. ബി.എൽ. മുരളീധർ തുടങ്ങിയവരാണ് രാജിവെച്ചത്. വിഷയത്തിൽ സർവകലാശാല അധികൃതർ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

