Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightMarakkillorikkalumchevron_rightArticleschevron_rightകച്ചമുറുക്കുക,...

കച്ചമുറുക്കുക, ക​ണ്ടെത്തുക, ഇഷ്​ട കഥാപാത്രത്തെ

text_fields
bookmark_border
marakkillorikkalum
cancel

1928 നവംബർ ഏഴിന്​ തിരുവനന്തപുരം നഗരത്തിലെ ക്യാപിറ്റോൾ തിയറ്ററിന്‍റെ മുറ്റത്തുനിന്നായിരുന്നു മലയാള സിനിമയു​ടെ യാത്ര തുടങ്ങിയത്​. സ്വന്തം വേഷം വെള്ളിത്തിരയിൽ തെളിയുന്നതു കാണാൻ ഭാഗ്യമില്ലാതെ ജീവനും വാരിപ്പിടിച്ച്​ ഓടേണ്ടിവന്ന പി​.കെ റോസി എന്ന നഷ്​ടനായികയുടെ കാൽപ്പാടുകളിൽ നിന്ന്​ തുടങ്ങിയ യാത്ര.. 93 വർഷങ്ങൾ പിന്നിട്ട യാത്ര...

അതിനിടയിൽ കടന്നുപോയത്​ ആയിരക്കണക്കിന്​ സിനിമകൾ... ലക്ഷക്കണക്കിന്​ കഥാപാത്രങ്ങൾ... പതിനായിരക്കണക്കിന് നടീനടന്മാർ... താരങ്ങൾ.. താരങ്ങളുടെ താരങ്ങളും സൂപ്പർ താരങ്ങളു​ം മെഗാ താരങ്ങളും വേറേ...




തിരശ്ശീലക്ക്​ തീപിടിപ്പിച്ച കഥാസന്ദർഭങ്ങൾ.. തിയറ്റർ വിട്ടിറങ്ങി കാലങ്ങളായിട്ടും നോവും നൊമ്പരവും വികാരവുമായി വിടാതെ പിന്തുടരുന്ന കഥാപാത്രങ്ങൾ... പുരസ്​കാരങ്ങൾ കൊണ്ട്​ ലോകം അംഗീകരിച്ച നടനവൈഭവങ്ങൾ.. അങ്ങനെയങ്ങനെ കാലമേറെ കടന്നും മലയാള സിനിമ ജൈത്രയാത്ര തുടരുന്നു​...

93 വർഷത്തെ മലയാള സിനിമയിലെ ഏറ്റവും അവിസ്​മരണീയമായി പ്രേക്ഷകർ കരുതുന്ന 10 കഥാപാത്രങ്ങളെ കണ്ടെത്താൻ മാധ്യമം.കോമും യാത്ര തുടങ്ങുകയാണ്​. ഒരിക്കലും മറക്കാനാവാത്ത ആ 10 കഥാപാത്രങ്ങളെ ലോകമെങ്ങുമുള്ള മലയാളികൾ 'മറക്കില്ലൊരിക്കലും..' എന്ന മെഗാ ഡിജിറ്റൽ ഇവൻറിലൂടെ കണ്ടെത്തുന്നു...




രാഷ്​ട്രീയക്കാരും എഴുത്തുകാരും സാഹിത്യകാരന്മാരും മതപുരോഹിതരും ആക്​ടിവിസ്റ്റുകളും വിദ്യാർഥികളും മാധ്യമപ്രവർത്തകരുമൊക്കെയായി പല പല കള്ളികളിൽ ജീവിക്കുമ്പോഴും എല്ലാവരെയും ചേർത്തുനിർത്തുന്ന വികാരത്തിന്‍റെ പേരുകൂടിയാണ്​ സിനിമ. ഓരോ രംഗത്തുമുള്ളവർ അവർക്ക്​ പ്രിയപ്പെട്ട 10 കഥാപാത്രങ്ങ​െളക്കുറിച്ച്​ നമ്മോടു പറയുന്നു. ഇത്രകാലം കടന്നിട്ട​ും എന്ത​ുകൊണ്ട്​ ആ കഥാപാത്രങ്ങൾ മനസ്സിൽനിന്നിറങ്ങിപ്പോകുന്നില്ലെന്ന്​ അവർ പറയുന്നു. ഇഷ്​ടം തുറന്നു പ്രഖ്യാപിക്കുന്നു...

അട​ുത്ത ഊഴം നമ്മുടെതാണ്​... നമുക്കിഷ്​ടപ്പെട്ട 10 കഥാപാത്രങ്ങളെ ആ ചുരുക്കപ്പട്ടികയിൽ നിന്ന്​ നമ്മൾ കണ്ടെത്തും. അതും ലോകമെങ്ങുമുള്ള മലയാളികൾ നടത്തുന്ന ഓൺലൈൻ വോട്ടിങ്ങിലൂ​െട..




വിവിധ ഘട്ടങ്ങളിലൂടെ ആഘോഷമായി നമ്മുടെ പ്രിയ കഥാപാത്രത്തെ ക​െണ്ടത്തുന്ന ദീർഘമായ ഒരു പ്രക്രിയയാണിത്​... ഡിസംബർ 10നു ശേഷം മാധ്യമം.കോമിലൂടെ പ്രേക്ഷകർക്ക്​ ഇഷ്​ടകഥാപാത്രങ്ങൾക്കായി ​വോട്ടു ചെയ്​തു തുടങ്ങാം..

ഓരോ ഘട്ടത്തിലുമുണ്ട്​ ആകർഷകമായ സമ്മാനങ്ങൾ​...

കച്ചമുറുക്കുക... ഇഷ്​ട കഥാപാത്രങ്ങളെ കണ്ടെത്തുക...

മറക്കരുത്​ ഒരിക്കലും...



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marakkillorikkalum
News Summary - marakkillorikkalum mega digital event
Next Story