Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightMarakkillorikkalumchevron_rightArticleschevron_rightവിട്ടുമാറാത്ത വേദന...

വിട്ടുമാറാത്ത വേദന സമ്മാനിച്ച ഓർമ്മയാണ് വൈശാലി - ഫാദർ. പത്രോസ്

text_fields
bookmark_border
വിട്ടുമാറാത്ത വേദന സമ്മാനിച്ച ഓർമ്മയാണ് വൈശാലി - ഫാദർ. പത്രോസ്
cancel

പഠനകാലത്തിന്റെ തുടക്കത്തിൽ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത്​ മാവടി എന്ന ഗ്രാമത്തിലായിരുന്നു താമസം. അവിടെ നിന്ന് തിയറ്ററിലേക്ക് പോകാൻ നീണ്ട ദൂരം സഞ്ചരിക്കണമായിരുന്നു. അതിനാൽ സ്വാഭാവികമായും സിനിമ കാണാൻ പോകാറുണ്ടായിരുന്നില്ല.

വൈദ്യുതി​ പോലും ഇല്ലാത്ത നാടായിരുന്നു അന്ന് മാവാടി​. സ്​കൂളിൽ പ്രൊജക്​ടറിൽ മാത്രമാണ് അന്ന് സിനിമ കണ്ടിരുന്നത്. അത് തന്നെ​ ചിലപ്പോൾ രണ്ട്​ മാസത്തിൽ ഒരിക്കൽ മാത്രമായിരുന്നു. ഞങ്ങൾ തന്നെയായിരുന്നു സ്​കൂളിൽ തിയറ്റർ സെറ്റ്​ ചെയ്​തത്​. ഓടിട്ട സ്ഥലത്ത്​ പച്ചിലയൊക്കെ ​വെച്ച്​ മറച്ച്​, 15 എം.എം സ്​ക്രീൻ ഒക്കെ വെച്ച്​ പ്രൊജക്​ടറിൽ സിനിമ കാണും. അതാണ്​ ആ കാലത്തെ സിനിമാ കാഴ്​ച്ച.

വിട്ടുമാറാത്ത വേദന സമ്മാനിച്ച വൈശാലി


പഠനകാലത്ത്​ ആദ്യം കണ്ട സിനിമ വൈശാലിയായിരുന്നു. ഋഷ്യശൃംഗനും വിഭാണ്ഡകനുമൊക്കെയുണ്ടെങ്കിലും മനസിൽ പതിഞ്ഞത് വൈശാലിയുടെ രൂപമായിരുന്നു. ഒരു നാടിന്​ വേണ്ടി ഇറങ്ങിത്തിരിച്ച്​ മരണത്തിലേക്ക്​ വീണുകൊടുക്കുന്ന ഒരു സ്​ത്രീയുടെ കഥയാണ്​ ഞാൻ കാണുന്ന വൈശാലി.

ഋഷ്യശൃംഗൻ നാട്ടിലെത്തി അവിടെ അദ്ദേഹത്തി​െൻറ സാന്നിധ്യം കൊണ്ട്​ മഴ പെയ്യുന്നു. പക്ഷെ അതിന്​ കാരണമായ വ്യക്തി ആ സ്​ത്രീയായിരുന്നു. അവർ മരണത്തിലേക്ക്​ വീഴുകയാണ്​. രാജാവിന്​ അവരെ സ്വീകരിക്കാൻ നിർവാഹമില്ല. അവരെ സ്വീകരിച്ചാൽ രാജാവിന്​ പേരുദോഷമാകും. അതുകൊണ്ട്​ വൈശാലി മരിക്കുന്നു. ആ കഥാപാത്രം വിട്ടുമാറാത്ത വേദന സമ്മാനിച്ച ഓർമ്മയാണ്​.

കഥാപാത്രം: വൈശാലി
അഭിനേതാവ്​: സുപർണ്ണ
ചിത്രം: വൈശാലി (1988)
സംവിധാനം: ഭരതൻ

വാറുണ്ണിയും നായും


ചെറുപ്പകാലത്തിന്​ വളരെ മുമ്പ്​ ഇടുക്കി ജില്ലയുടെ പ്രാന്തപ്രദേശങ്ങൾ വനമായിരുന്നുവെന്നും അവിടെ ആനയും പുലി​യുമൊക്കെയുണ്ടായിരുന്നു എന്നുമൊക്കെ പറഞ്ഞുകേട്ടിരുന്നു. ആ കേൾവിയുടെ അടിസ്ഥാനത്തിൽ വനങ്ങളോട്​ എനിക്ക്​ ​പ്രത്യേക ഇഷ്​ടമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ്​ മമ്മൂട്ടി അഭിനയിച്ച മൃഗയ എന്ന സിനിമ വരുന്നത്​.

സ്​കൂളിൽ വെച്ച്​ തന്നെയാണ്​ ആ ചിത്രം കണ്ടത്​. മൃഗയ സിനിമയിൽ മമ്മൂട്ടി വരുന്നത്​ നാട്ടിൽ അപകടമുണ്ടാക്കുന്ന പുലിയെ പിടിക്കാനാണ്​. വാറുണ്ണി എന്ന തനി നാടൻ വേട്ടക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ വരവ്. കറപിടിച്ച്​ പൊന്തിവന്ന പല്ലുകളൊക്കെയുള്ള രൂപം.

ആ സിനിമയുമായി ബന്ധപ്പെട്ട്​ മനസിൽ ഏറെ ആകർഷിച്ച കാര്യം വാറുണ്ണിയുടെ കൂടെ ഒരു നായുണ്ട്​. ആ നായ അവസാനം ഇദ്ദേഹത്തി​െൻറ മുന്നിൽ വന്ന്​ കുരക്കുന്ന രംഗമുണ്ട്​. നാട്ടുകാരെല്ലാം ചേർന്ന്​ അതിനെ അടിക്കുകയാണ്​. വല്ലാതെ മർദിക്കുന്ന സമയത്ത്​ വാറുണ്ണി പറയും​, 'അതിനെ ഇങ്ങനെയാണോ ഉപദ്രവിക്കുന്നത്, നിർത്തെടാ..'​ എന്ന്. പിന്നാലെ നായെ മമ്മൂട്ടി വെടിവെച്ച്​ കൊല്ലുന്ന ഒരു കാഴ്​ച്ചയുമുണ്ട്​. സ്​നേഹത്തി​െൻറ ആധിക്യത്തിലും ഇനി ആ ജീവി വേദനിക്കരുത്​ എന്ന ആഗ്രഹത്തിലുമാണ്​ വാറുണ്ണി അതിനെ വെടിവെക്കുന്നത്​, അതിന്​ ശേഷം നോക്കുമ്പോഴാണ്​ വീടിന്​ മുകളിൽ പുലിയിരിക്കുന്നത്​ കാണുന്നത്​.

പുലിയെ കൊല്ലുന്നതിനേക്കാൾ വേദനിപ്പിച്ച കാഴ്​ച്ച ആ നായെ കൊല്ലുന്നതായിരുന്നു. സ്​നേഹത്തി​െൻറ വേർപാടി​െൻറ കഥയാണ്​ വാറുണ്ണിയുടെ മൃഗയ എന്ന സിനിമ​.

കഥാപാത്രം: വാറുണ്ണി
അഭിനേതാവ്​: മമ്മൂട്ടി
ചിത്രം: മൃഗയ (1989)
സംവിധാനം: ​െഎ.വി ശശി


ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ


ഗൃഹനാഥനെ കേന്ദ്ര കഥാപാത്രമായി കൊണ്ടുവരുന്ന സിനിമകളിൽ മമ്മൂട്ടിയുടെ ഒരു ​പ്രത്യേക സാന്നിധ്യമുണ്ട്​. ഒരു പക്ഷെ മമ്മൂട്ടിയേക്കാൾ അതിൽ മികച്ച്​ നിൽക്കുന്ന നടൻമാരും കുറവാണ്​. ഭൂതക്കണ്ണാടി എന്ന സിനിമയിൽ നായകനെന്നതിനേക്കാൾ ഒരു ഗൃഹനാഥനായി മമ്മൂട്ടി ജീവിക്കുകയായിരുന്നു.

ലോഹിതദാസി​െൻറ ആദ്യത്തെ സംവിധാനത്തിലുള്ള ആ സിനിമ എ​െൻറയുള്ളിൽ ഉണ്ടാക്കിയ ഒരു വേവലാതിയുണ്ട്​. ത​െൻറ കുടുംബ ജീവിതം, അത്​ എങ്ങനെ മുന്നോട്ട്​ പോകും..? മകൾ എങ്ങനെ വളരും..? എന്ന ആകുലത, ഇതെല്ലാം ചേർത്തുവെച്ചിട്ടാണ്​ വിദ്യാധരനെന്ന മമ്മൂട്ടി കഥാപാത്രം ജീവിക്കുന്നത്​.

ഒാരോ കുടംബത്തിലും ആ കാലത്ത്​ പെൺ മക്കൾ വളരുന്നതി​െൻറ വേദനകളും ചിത്രം അവതരിപ്പിക്കുന്നുണ്ട്​. വിദ്യാധരൻ ഭ്രാന്തമായ ജീവതകാലഘട്ടത്തിലേക്ക്​ കടന്നുവരുന്നത്​ ത​െൻറ കുടുംബ ജീവിതം എങ്ങനെ മുന്നോട്ട്​ കൊണ്ടുപോകും എന്നുള്ള പേടികൊണ്ടാണ്​. എങ്ങനെയാണ്​ ഭാവിയിൽ ആ ജീവിതം നിലനിർത്താൻ കഴിയുക..? ത​െൻറ മകൾ എങ്ങനെയാണ്​ വളരുക..? തുടങ്ങിയ വേദന ഒരു അച്ഛനെന്ന നിലയിൽ അദ്ദേഹം അനുഭവിക്കുമ്പോൾ സമൂഹത്തി​െൻറ വേദനയാണ്​ അയാളിലൂടെ പ്രതിഫലിക്കുന്നതെന്ന്​ നാമറിയും.

കഥാപാത്രം: വിദ്യാധരൻ
അഭിനേതാവ്​: മമ്മൂട്ടി
സിനിമ: ഭൂതക്കണ്ണാടി
വർഷം: 1997
സംവിധാനം: ലോഹിതദാസ്​

കാലാപാനിയിലെ കരുത്തയായ പാർവതി


മലയാള സിനിമയുടെ വളർച്ചാ കാലഘട്ടത്തിൽ സ്​ത്രീ കഥാപാത്രങ്ങളെ ശക്​തരല്ലെന്ന ആരോപണങ്ങൾ നേരിടു​േമ്പാഴും ഒളിഞ്ഞും തെളിഞ്ഞും ശക്​തരായ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളുണ്ടായിരുന്നു. കാലാപാനി എന്ന സിനിമയിൽ നായകന്മാരായി മോഹൻലാലും പ്രഭുവും ഒക്കെയുണ്ടെങ്കിലും അതിനിടയിൽ അതിശക്തയായ ഒരു കഥാപാത്രമുണ്ട്​, അത്​ തബു അവതരിപ്പിച്ച 'പാർവതി'യാണ്​.

ഗോവർധൻ എന്ന മോഹൻലാൽ ചെയ്​ത കഥാപാത്രത്തി​െൻറ ഭാര്യയാണ്​ പാർവതി. സിനിമയിൽ സ്വന്തം ഭർത്താവിനെ ബ്രിട്ടീഷുകാർ പിടിച്ചുകൊണ്ടുപോയി ജയിലിടച്ചിരിക്കുകയാണ്​​. എന്നാൽ, ഗോവർധ​െൻറ വാക്കുകളിൽ നിന്ന്​ പ്രചോദനമുൾകൊണ്ട്​ പാർവതി വിദ്യാഭ്യാസമില്ലാത്ത ത​െൻറ സമൂഹത്തിന്​ അക്ഷരാഭ്യാസം നൽകാനും അവരെ പ്രബുദ്ധരാക്കാനും ഇറങ്ങിപ്പുറപ്പെടുന്നുണ്ട്​.

അവരുടെ നീണ്ട കാലത്തെ കാത്തിരിപ്പ്​ അവസാനിപ്പിക്കാനും സ്വന്തം ഭർത്താവിന്​ മോചനം ലഭിക്കാനും ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന്​ പോകണം എന്ന്​ മനസിലാക്കുന്ന പാർവതി ജനങ്ങളിലേക്ക്​ ഇറങ്ങിത്തിരിക്കുകയാണ്​. സ്​ത്രീയെ​ ഭാര്യയെന്ന നിലക്ക്​​ ഒതുക്കിയിടാൻ ശ്രമിച്ചിരുന്ന അന്നത്തെ കാലത്ത് പാർവതി ശക്​തയായി സമൂഹത്തിലേക്ക് ഇറങ്ങിത്തിരിക്കുകയാണ്​. സിനിമയിലെ ​പാർവതിയെന്ന സ്​ത്രീയുടെ കാഴ്​ച്ച ശക്​തവും മനോഹരവുമായ ഒന്നായിരുന്നു.

കഥാപാത്രം: പാർവതി
അഭിനേതാവ്​: തബു
ചിത്രം: കാലാപാനി
വർഷം: 1996

നായക കഥാപാത്രത്തെ അതിജീവിച്ച കല്ലൂർ രാമനാഥൻ


നായക കഥാപാത്രങ്ങളിലൂടെയാണ്​ മലയാള സിനിമയിൽ കഥകൾ വളരുന്നത്​ എന്ന്​ പൊതുവെ പറയാറുണ്ട്​. എങ്കിലും നായക കഥാപാത്രങ്ങളെ അതിജീവിച്ച്​ നിൽക്കുന്ന മറ്റ്​ കഥാപാത്രങ്ങളുണ്ട്​. ലോഹിതദാസ്​ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത 'ഭരതം' എന്ന സിനിമയിൽ രണ്ട്​ കഥാപാത്രങ്ങളും ഒന്നിച്ച്​ പോകു​േമ്പാഴും വികാര തീവ്രമായ കഥാപാത്ര അവതരണത്തിലൂടെ നമ്മെ പിടിച്ചുകുലിക്കിയ നടനായിരുന്ന നെടുമുടി വേണു. അദ്ദേഹം അടുത്ത സുഹൃത്ത്​ കൂടിയായിരുന്നു.

സംഗീതരംഗത്ത്​ അനുജ​െൻറ വളർച്ചയിൽ ഒരേസമയം സന്തോഷിക്കുകയും താൻ താഴേക്ക്​ പോകുന്നുണ്ടോ എന്ന ചെറിയ അപകർഷതാ ബോധവുമുള്ള രാമനാഥൻ എന്ന ജ്യേഷ്​ഠ കഥാപാത്രത്തെയാണ്​ ഭരതത്തിൽ നെടുമുടി അവതരിപ്പിക്കുന്നത്​. സഹോദരനെന്ന നിലയിൽ സന്തോഷവും കലാകാരൻ എന്ന നിലയിലുള്ള അപകർഷതാ ബോധവും ഒരുമിച്ച്​ കാണാൻ കഴിയുന്ന കഥാപാത്ര സൃഷ്ടി. അത്​ അ​ങ്ങേയറ്റം തന്മയത്വത്തോടെ അദ്ദേഹം ചെയ്​ത്​ ഫലിപ്പിച്ചു.

കഥാപാത്രം: കല്ലൂർ രമനാഥൻ
അഭിനേതാവ്​: ​നെടുമുടി വേണു
സിനിമ: ഭരതം (1991)
സംവിധാനം: സിബി മലയിൽ

അതിഥിയായെത്തി മനം കവർന്ന ശിവാജി


നായക കഥാപാത്രങ്ങളല്ലാതെയും ശ്രദ്ധനേടുന്ന കഥാപാത്രങ്ങളുണ്ട്​ എന്ന്​ പറഞ്ഞല്ലോ.. മലയാളത്തിൽ അതിഥി താരമായി വന്ന്​ ഹൃദയം കവർന്ന്​ പോയ ഒരു ചെറിയ കഥാപാത്രമുണ്ടായിരുന്നു. ഒരു യാത്രാ മൊഴി എന്ന സിനിമയിൽ 'കാക്കാല കണ്ണമ്മാ കൺ മിഴിച്ച്​ പാടമ്മാ' എന്ന്​ പാടിക്കൊണ്ട്​ വന്ന ശിവാജി ഗണേശൻ.

അദ്ദേഹത്തി​െൻറ ഇൗ സിനിമയിലേക്കുള്ള രംഗപ്രവേശത്തിൽ സ്വന്തം മകനാണെന്ന്​ മനസിലാക്കാതെ മോഹൻലാൽ ചെയ്​ത ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിനൊപ്പം ആദ്യം ഇടപഴകുന്ന പെരിയവർ പിന്നീട്​ അത്​ കണ്ടെത്തുകയാണ്​. പിന്നാലെ, അമ്മയെയും തന്നെയും ഉപേക്ഷിച്ചതിന് അജ്ഞാതനായ പിതാവിനെ കൊല്ലാനാണ്​ അവൻ നടക്കുന്നതെന്നും അദ്ദേഹം മനസിലാക്കുന്നു. ഞാനാണ്​ നി​െൻറ അച്ഛനെന്ന്​ പറയാൻ അദ്ദേഹം അതിയായി ആഗ്രഹിക്കുന്നുണ്ട്​. പിതാവിനെ കൊല്ലണോ വേണ്ടയോ എന്ന് കടുത്ത തീരുമാനമെടുക്കാൻ ഗോവിന്ദൻകുട്ടിയും ബുദ്ധിമുട്ടുകയാണ്​.

ആ അച്ഛൻ കഥാപാത്രം അനുഭവിക്കുന്ന വികാര തീവ്രത അതി ഗംഭീരമായി ആ സിനിമയിൽ അവതരിപ്പിച്ച നടനാണ്​ ശിവാജി ഗണേശൻ. അദ്ദേഹത്തി​െൻറ മുഴുനീള കഥാപാത്രമായിരുന്നില്ലെങ്കിൽ കൂടി അതൊരു സംഭവമായിരുന്നു. സിനിമയിൽ ഇടക്ക്​ വരുന്ന കഥാപാത്രങ്ങൾക്കും സ്ഥാനമുണ്ട്​, പ്രാധാന്യമുണ്ട്​ എന്ന്​ തെളിയിക്കുന്ന സിനിമയാണ്​ 'ഒരു യാത്രാ മൊഴി'

കഥാപാത്രം: പെരിയവർ
അഭിനേതാവ്​: ശവാജി ഗണേശൻ
ചിത്രം: ഒരു യാത്രാമൊഴി (1997)
സംവിധാനം: പ്രതാപ്​ പോത്തൻ

മോഹൻലാലി​െൻറ അഭിനയ സാധ്യതകളെ ചൂഷണം ചെയ്​ത കമലദളം


മലയാള സിനിമയിൽ വില്ലൻ കഥാപാത്രമായി വന്ന്​ നായകൻമാരായ നടൻമാരുണ്ട്​. അതിൽ എടുത്തുപറയേണ്ടയാൾ മോഹൻലാൽ തന്നെയാണ്​. സിബി മലയിൽ ലോഹിതദാസ്​ കൂട്ടുകെട്ടിൽ മനോഹര ചിത്രമാണ്​ കമലദളം. അതിൽ മോഹൻലാലി​െൻറ അഭിനയ സാധ്യതകളെ എത്രമാത്രം ഉപയോഗിച്ചിട്ടുണ്ടെന്ന്​ തിരിച്ചറിയാൻ പറ്റും.

നൃത്തം പഠിക്കാത്ത ഒരാൾ ഇത്രയും ക്ലാസിക്കൽ കലാരൂപത്തെ എങ്ങനെ അവതരിപ്പിക്കുന്നു എന്ന്​ അതിശയിച്ച്​ പോകും.​ അഗ്നിയുടെ മധ്യത്തിൽ നിന്ന്​ നൃത്തം ചെയ്യുന്ന ഒരു രംഗമുണ്ട്​, മനസിൽ നിന്ന്​ വിട്ടുപോകില്ല ആ കാഴ്​ച്ച. നർത്തകനായുള്ള ചിത്രത്തിലെ മോഹൻലാലി​െൻറ വേഷം അത്രയും ഹൃദ്യമായിരുന്നു. മോഹൻലാൽ എന്ന മനുഷ്യ​െൻറ അഭിനയ സാധ്യതകളുടെ പാരമ്യത്തിലാണ്​ ആ നടനം കാഴ്​ച്ചവെച്ചിട്ടുള്ളത്​.

കഥാപാത്രം: നന്ദഗോപാൽ
അഭിനേതാവ്​: മോഹൻലാൽ
ചിത്രം: കമലദളം (1992)
സംവിധാനം: സിബി മലയിൽ

ദ്രോണയിൽ അദ്​ഭുതപ്പെടുത്തിയ മനോജ്​ കെ. ജയ​ൻ


നായക കഥാപാത്രങ്ങളെ പോലെ മലയാള സിനിമയിൽ പ്രതിനയാകൻമാരെ കേന്ദ്രീകരിച്ചുള്ള സിനിമകളും ഇറങ്ങിയിട്ടുണ്ട്​. അതെല്ലാം കഥയുടെ നിലനിൽപ്പിന്​ ആധാരമായി മാറിയിട്ടുമുണ്ട്​. മമ്മൂട്ടി ചിത്രമെന്ന്​ വിശേഷിപ്പിക്കുന്ന 'ദ്രോണ' എന്ന സിനിമയിലെ പ്രതിനായക കഥാപാത്രമായ ഗിരീഷനെ അവതരിപ്പിച്ചത്​ മനോജ്​ കെ. ജയനാണ്​. ചിത്രത്തി​െൻറ കഥയുടെ വളർച്ചയിൽ പ്രതിനായക കഥാപാത്രത്തെ എങ്ങനെയാണ്​ ആവിഷ്​കരിക്കപ്പെടുന്നത്​ എന്ന്​ കണ്ടാൽ അദ്​ഭുതം തോന്നും.

ഒരേസമയം, ഗിരീഷനെന്ന പുരുഷനായും അതേസമയം സാവിത്രിയെന്ന സ്​ത്രീയായും ദ്വൈത കഥാപാത്രങ്ങളെയാണ്​ മനോജ്​ കെ. ജയൻ ദ്രോണയിൽ അവതരിപ്പിക്കുന്നത്​. ദ്വൈത സ്വഭാവം മാ​ത്രമല്ല നേരിട്ട്​ കഥാപാത്രങ്ങളിലൂടെ പരിവർത്തനം ചെയ്യുന്ന രീതിയാണ്​ അദ്ദേഹം ദ്രോണയിലൂടെ പിന്തുടരുന്നത്​. ഒാരോ കാലഘട്ടത്തിലും മനോജ്​ കെ. ജയൻ ചെയ്​തിട്ടുള്ള വിവിധ കഥാപാത്രങ്ങളിൽ ഇൗ കഥാപാത്രത്തിനുള്ള വ്യത്യസ്തത ഭാവത്തി​െൻറ വ്യത്യാസവും സ്വഭാവത്തി​െൻറ വ്യത്യാസവും നേരിട്ട്​ ഒരേ ​പ്രതലത്തിൽ അദ്ദേഹം അവതരിപ്പിച്ചു എന്നുള്ളതാണ്​.

കഥാപാത്രം: മണിയ​േങ്കാട്​ ഗിരീഷൻ
അഭിനേതാവ്​: മനോജ്​ കെ. ജയൻ
ചിത്രം: ദ്രോണ (2010)
സംവിധാനം: ഷാജി കൈലാസ്​

മഞ്​ജു വാര്യർ അനശ്വരമാക്കിയ വീരഭദ്ര


സിനിമയിൽ സ്​ത്രീ കഥാപാത്രങ്ങൾക്ക്​ പ്രാധാന്യം നൽകുന്നത്​ അത്ര പ്രസക്തമല്ലാത്ത കാലത്താണ്​ കണ്ണെഴുതി പൊട്ടും തൊട്ട്​ എന്ന സിനിമ വരുന്നത്​. ടി.കെ രാജീവ്​ കുമാർ എഴുതി സംവിധാനം ചെയ്​ത ആ സിനിമയിലെ നായിക മഞ്ജു വാര്യരായിരുന്നു.

സ്വന്തം അച്ഛനെ വയലി​െൻറ കെട്ടിന്​ ഉറപ്പ്​ വരുത്തുന്നതിന്​ വേണ്ടി രക്തസാക്ഷിയാക്കിയ ജന്മിയോട്​ പകരം വീട്ടാനെത്തുന്ന മകളെയാണ്​ മഞ്ജു വാര്യർ അവതരിപ്പിച്ചത്​. അവരുടെ ഒരു കഥാപാത്ര അവതരണമുണ്ട്​, കുളിച്ച്​ തലമുടി വിടർത്തിയിട്ട്​ വലിയ ചുവന്ന പൊട്ടുംതൊട്ട്​ പ്രതികാരത്തിനിറങ്ങുന്ന ദുർഗയായ ഭദ്രയെന്ന കഥാപാത്രം. എത്രമാ​ത്രം മികവോടെയാണ്​ ആ കഥാപാത്രം രംഗത്തേക്ക്​ വരുന്നത്​ എന്നറിയുമോ.. അതി​െൻറ തീവ്രതയും ഭയവുമെല്ലാം പ്രേക്ഷകരിലേക്ക്​ പകർന്നുവരുന്നത്​ വ്യത്യസ്തമായ ഒരു അനുഭവമാണ്​.

തിലകൻ പോലും പറഞ്ഞിട്ടുണ്ട്​, മഞ്​ജു വാര്യരുടെ ആ അവതരണത്തിന്​ മുന്നിൽ തരിച്ചിരുന്ന്​ പോയെന്ന്​. അത്രയും മഹത്തായ ആ കഥാപാത്രത്തെ വികാര തീവ്രമായ അവതരണത്തിലൂടെ ആവിഷ്കരിച്ച മഞ്ജു വാര്യരെ നമുക്ക്​ മറക്കാതിരിക്കാം.

കഥാപാത്രം: വീരഭദ്ര / ഗൗരി
അഭിനേതാവ്​: മഞ്ജു വാര്യർ
ചിത്രം: കണ്ണെഴുതി പൊട്ടുംതൊട്ട്​ (1999)
സംവിധാനം: ടി.കെ രാജീവ്​ കുമാർ

അച്ഛ​െൻറയും തച്ച​െൻറയും മുഖമായ പെരുന്തച്ചൻ


നായക കഥാപാ​ത്രങ്ങൾ അത്ര പ്രസക്തമല്ല, നായകത്വവും അത്ര പ്രസക്തമല്ല എന്ന്​ തെളിയിക്കുന്ന പല കഥകളുമുണ്ട്​ സിനിമയിൽ, അങ്ങനെയുള്ള ഒരു സിനിമയാണ്​ പെരുന്തച്ചൻ. എം.ടി വാസുദേവൻ നായർ എഴുതി അജയൻ സംവിധാനം ചെയ്​ത ചിത്രത്തിൽ പെരുന്തച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്​ തിലകൻ ചേട്ടനായിരുന്നു. അദ്ദേഹത്തി​െൻറ അവതരണം ഒരു അഭിനയ ജീവിതം എന്ന്​ തന്നെ പറയാം.

സിനിമയിൽ മുകളിൽ നിന്ന്​ താഴേക്ക്​ പെരുന്തച്ചൻ ഉളിപിടിക്കുന്ന ഒരു കാഴ്​ച്ചയുണ്ട്​, ഉളിപിടിക്കുന്നത്​ തച്ചനായ ത​െൻറ ജോലി നിറവേറ്റാനല്ല, ഒരു കൊലപാതകം നടത്താനായിരുന്നു. അവിടെ അയാൾ നേരിടുന്ന വികാരം എന്ന്​ പറയുന്നത്​, അച്ഛ​െൻറയും ഒരു തച്ച​െൻറയും വികാരമാണ്​. ഒരേ സമയം ദ്വൈത മുഖമുള്ള അഭിനയം.

അവിടെ അദ്ദേഹത്തിന്​ മുമ്പിലുള്ള ചോദ്യം ത​െൻറ പ്രൊഫഷനെ അതിജീവിക്കുന്ന മികവോടെ വരുന്ന മകനെ നിലനിർത്തണോ വേണ്ടയോ എന്നാണ്​ പ്രതിയോഗിയായി നിൽക്കുന്നത്​ മകനാണ്​. അവസാനം അപകർഷതയുടെ പാരമ്യത്തിൽ അദ്ദേഹം മകൻ മരിക്കണം എന്നുള്ള തീരുമാനത്തിലെത്തുകയാണ്​. ഉളി മക​െൻറ കഴുത്തിന്​ നേരെ പിടിക്കുന്ന അച്ഛ​െൻറ ഭാവവും പ്രതിയോഗിയെ വധിക്കാൻ നിൽക്കുന്ന നിഗ്രഹിയായ ഒരു തച്ച​െൻറ മുഖവും ഒരുമിച്ച കാണിക്കുന്ന തിലകൻ ചേട്ട​െൻറ അഭിനയ പാടവം നമുക്ക്​ പെരുന്തച്ചനിൽ കാണാം.

കഥാപാത്രം: പെരുന്തച്ചൻ
അഭിനേതാവ്​: തിലകൻ
ചിത്രം: പെരുന്തച്ചൻ (1990)
സംവിധാനം: അജയൻ

തയ്യാറാക്കിയത്​ - അമീർ സാദിഖ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Father PathroseMarakkillorikkalumMBC93Bestcharacters
News Summary - marakkillorikkalum Father PATHROSE
Next Story