Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightMarakkillorikkalumchevron_rightArticleschevron_right'ഭക്ഷണം മാത്രമല്ല,...

'ഭക്ഷണം മാത്രമല്ല, സിനിമയും സംസാരിക്കാം...'

text_fields
bookmark_border
ഭക്ഷണം മാത്രമല്ല, സിനിമയും സംസാരിക്കാം...
cancel

എല്ലാ നാട്ടിലും കൊസ്തേപുമാരെ കാണാം


കഴിഞ്ഞ ദിവസം കണ്ട ചിത്രമാണ് ഭീമന്റെ വഴി. ഈ ചിത്രത്തിൽ ജിനു ജോസഫിന്റെ കൊസ്തേപ് എന്ന കഥാപാത്രത്തെയാണ് ആദ്യം അവതരിപ്പിക്കുന്നത്. എല്ലാ നാട്ടിലും കൊസ്തേപുമാരുണ്ടാകും. ജിനു ജോസഫിന്റെ കരിയറിൽ വ്യത്യസ്ത കഥാപാത്രമാണ് കൊസ്തേപ്പ്.


കഥാപാത്രം: കൊസ്തേപ്പ്
അഭിനേതാവ്​: ജിനു ജോസഫ്
സിനിമ: ​ഭീമന്റെ വഴി (2021)
സംവിധാനം: അഷ്റഫ് ഹംസ

മലയാളിയെ യാത്രാപ്രേമിയാക്കിയ കൈസി


യാത്ര ഇഷ്ടപ്പെടുന്ന എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ കഥാപാത്രമാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിൽ ദുൽഖർ അവതരിപ്പിച്ച കൈസി എന്ന കഥാപാതാരം. മലയാളികൾക്ക് യാത്രകൾ പോകാൻ പ്രചോദനം നൽകിയ കഥാപാത്രമാണ് കൈസി.

കഥാപാത്രം: കാസി
അഭിനേതാവ്​: ദുൽഖർ സൽമാൻ
സിനിമ: ​നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013)
സംവിധാനം: സമീർ താഹിർ

മമ്മൂട്ടിയെ വിറപ്പിച്ച ഹൈദർ മരക്കാർ


മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ നിറഞ്ഞു നിന്ന ചിത്രമാണ് ധ്രുവം. എന്നാൽ ആ ചിത്രത്തിൽ ഇഷ്ടപ്പെട്ട കഥാപാത്രം വില്ലനായ ഹൈദർ മരക്കാർ ആണ്. പല രം​ഗങ്ങളിലും ഹൈദർ മരക്കാർസ മമ്മൂട്ടിയേക്കാൾ ഒരുപടി മുന്നിലാണെന്ന് ചിത്രം കാണുമ്പോൾ തോന്നും

കഥാപാത്രം: ഹൈദർ മരക്കാർ
അഭിനേതാവ്​: ടൈഗർ പ്രഭാകർ
സിനിമ: ​ധ്രുവം (1993)
സംവിധാനം: ജോഷി

ഷാജിപാപ്പനെ പോലെ ഒരു നേതാവിനെയാണ് നാടിനാവശ്യം


ആട് എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനെ ഒരുപാടിഷ്ടമാണ്. ഒരു നേതാവ് എങ്ങനെയായിരിക്കണമെന്ന് ഷാജിപാപ്പൻ കാണിച്ചുതരുന്നു.

കഥാപാത്രം: ഷാജി പാപ്പൻ
അഭിനേതാവ്​: ജയസൂര്യ
സിനിമ: ആട്: ഒരു ഭീകരജീവിയാണ് (2015)
സംവിധാനം: മിഥുൻ മാനുവൽ തോമസ്‌

സേതുരാമയ്യർ തനിച്ചല്ല, എപ്പോഴും ആ പശ്ചാത്തല സം​ഗീതവും കൂടെയുണ്ട്...




മമ്മൂട്ടിയുടെ സേതുരാമയ്യർ തന്നെയാണ് ഇഷ്ടകഥാപാത്രം. കുറ്റാന്വേഷണ ഉദ്യോ​ഗസ്ഥരിൽ നിന്ന് വേറിട്ട് നിൽക്കുന്ന കഥാപാത്രമായിരുന്നു അത്.

സേതുരാമയ്യർ മുരടനായ ഉദ്യോ​ഗസ്ഥനായിരുന്നില്ല. മമ്മൂട്ടി ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കി.

കഥാപാത്രം: സേതുരാമയ്യർ
അഭിനേതാവ്​: മമ്മൂട്ടി
സിനിമ: ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് (1988)
സംവിധാനം: കെ. മധു

ജയറാമിന്റെ റെജിയെയാണ് സമൂഹത്തിനാവശ്യം


ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറെയിഷ്ടം മനസിനക്കരെയിലെ റെജിയെ ആണ്. മലയാളി ഏറ്റെടുത്ത ചിത്രമാണ് മനസിനക്കരെ. വലിയ സന്ദേശമാണ് ആ സിനിമ പറയുന്നത്.

കഥാപാത്രം: റെജി
അഭിനേതാവ്​: ജയറാം
സിനിമ: മനസ്സിനക്കരെ (2003)
സംവിധാനം: സത്യൻ അന്തിക്കാട്

വിൻസൻ ​ഗോമസ്, ലാലേട്ടന്റെ ക്ലാസിക്


ഞാൻ മോഹൻലാൽ ആരാധകനാണ്. മോഹൻലാലിന്റെ ഏത് കഥാപാത്രം തെരഞ്ഞെടുക്കും എന്ന് കൺഫ്യൂഷനാണ്. എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്. എപ്പോഴും ആദ്യം മനസിലേക്ക് ഓടിവരുന്ന മോഹൻലാൽ കഥാപാത്രം രാജാവിന്റെ മകനിലെ വിൻസൻ ​ഗോമസ് ആണ്. മോഹൻലാലിന്റെ ക്ലാസിക് കഥാപാത്രമാണ് വിൻസന്റ് ​ഗോമസ്.

കഥാപാത്രം: വിൻസന്റ് ​ഗോമസ്
അഭിനേതാവ്​: മോഹൻലാൽ
സിനിമ: രാജാവിന്റെ മകൻ (1986)
സംവിധാനം: തമ്പി കണ്ണന്താനം

ഇടുക്കിയിലെ മഹേഷ്, ഫ​ഹദിന്റെ സ്വാഭാവികാഭിനയം..




ഫഹദ് ഫാസിലിന്റെ മികച്ച കഥാപാത്രമാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ മഹേഷ്. ഒരു ഇടുക്കിക്കാരനായി ഫഹദ് മികച്ച പ്രകടനമാണ് കഴ്ചവെച്ചത്. സ്വാഭാവികമായ അഭിനയത്തിലൂടെ ഫഹദ് അത്ഭുതപ്പെടുത്തി.

കഥാപാത്രം: മഹേഷ്
അഭിനേതാവ്​: ഫഹദ്​ ഫാസിൽ
സിനിമ: മഹേഷിന്‍റെ പ്രതികാരം (2016)
സംവിധാനം: ദിലീഷ് പോത്തൻ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basims platemarakkillorikkalummbc 93
News Summary - basims plate, marakkillorikkalum, mbc 93
Next Story