മാറാക്കര സോക്കർ ഫെസ്റ്റ് സീസൺ-5;ഐഡോക്സ് എഫ്.സി ജേതാക്കൾ
text_fieldsമാറാക്കര സോക്കർ ഫെസ്റ്റിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അബുഹൈൽ സ്പോർട്സ്ബേ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മാറാക്കര സോക്കർ ഫെസ്റ്റ് അഞ്ചാം സീസണിൽ ഐഡോക്സ് എഫ്.സി ജേതാക്കളായി. സ്കൈ സ്പീഡ് നോബിൾ എഫ്.സി റണ്ണേഴ്സും എഫ്.സി ജഗോബോണിറ്റോ സെക്കൻഡ് റണ്ണറപ്പും കരസ്ഥമാക്കി. ജേതാക്കൾക്ക് സോക്കർഫെസ്റ്റ് ചെയർമാൻ പി.വി. ഷരീഫ് കരേക്കാട്, ജനറൽ കൺവീനർ നൗഷാദ് നാരങ്ങാടൻ, ഓർഗനൈസർ ജാഫർ പതിയിൽ, കോഓഡിനേറ്റർ സമീർ നെയ്യത്തൂർ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എ.പി. ഷിഹാബ്, സമീർ ബാപ്പു, ജലീൽ കൊന്നക്കൽ, ഷെരീഫ് മുത്തു, ഇയാസ് മണ്ണെത്ത്, പി. സൈദലവി, മുബഷിർ, സി.പി. അയൂബ്, ടി.പി. അബ്ദുറഹ്മാൻ എന്നിവർ സോക്കർ ഫെസ്റ്റിന് നേതൃത്വം നൽകി.
ചടങ്ങിൽ പ്രസിഡന്റ് ബാപ്പു ചേലകുത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലോടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖലി രാങ്ങാട്ടൂർ, അഡ്വ. ഹമീദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ചെമുക്കൻ യാഹൂമോൻ ഹാജി, മുഹമ്മദ് പട്ടാമ്പി, കെ.പി.എ. സലാം, നൗഫൽ വേങ്ങര, ലത്തീഫ് തെക്കഞ്ചേരി, സക്കീർ പാലതിങ്ങൽ, ഇസ്മാഈൽ ഏറയസ്സൻ, പി.ടി. അഷറഫ്, അഷറഫ് ബാബു കലോടി, എ.പി. ഫക്രുദ്ദീൻ, അഷ്റഫലി പുതുക്കുടി, സൈദ് മാറാക്കര, റാഷിദ് തൊഴലിൽ, അബൂബക്കർ തലകാപ്പ് എന്നിവർ സംസാരിച്ചു.
അയനികുന്നൻ മുഹമ്മദലി, സലാം, സി.വി അബ്ദുൽ കരീം, മഷ്റൂർ, മുജീബ് റഹ്മാൻ നെയ്യത്തൂർ, ബാദുഷ പള്ളിമലിൽ, ജാബിർ, അസീസ്, ശൗക്കത്തലി, ശിഹാബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

