Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലു​ലു ഗ്രൂ​പ്​...

ലു​ലു ഗ്രൂ​പ്​ ഇ​ന്ത്യ-​സൗ​ദി ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​െൻറ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു

text_fields
bookmark_border
ലു​ലു ഗ്രൂ​പ്​ ഇ​ന്ത്യ-​സൗ​ദി ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​െൻറ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു
cancel
camera_alt

ലു​ലു ഗ്രൂ​പ്​ ‘ഇ​ന്ത്യ-​സൗ​ദി ഉ​ത്സ​വ്’ മേ​ള​യു​ടെ ഉ​ദ്‌​ഘാ​ട​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ്, ലു​ലു സൗ​ദി ഡ​യ​റ​ക്ട​ർ ഷ​ഹിം മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സൗ​ദി​യി​ലെ വി​വി​ധ ഫാ​ഷ​ൻ ഡി​സൈ​ന​ർ​മാ​ർ, ബ്ലോ​ഗ​ർ​മാ​ർ, ലു​ലു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രോ​ടൊ​പ്പം 

റി​യാ​ദ്: സൗ​ദി​യി​ലെ ലു​ലു ഗ്രൂ​പ്​ ഇ​ന്ത്യ-​സൗ​ദി ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​െൻറ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. 'ഇ​ന്ത്യ-​സൗ​ദി ഉ​ത്സ​വ്' എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന മേ​ള റി​യാ​ദ്​ അ​വ​ന്യൂ മാ​ളി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ലു​ലു ഗ്രൂ​പ്പും ഹൈ​പ​ർ​മാ​ർ​ക്ക​റ്റും ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​നി​ട​യി​ലെ ഒ​രു ഉ​റ​ച്ച പാ​ല​മാ​യി നി​ല​കൊ​ള്ളു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ഇ​ത് ഷോ​പ്പ​ർ​മാ​ർ​ക്ക് ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശ്രേ​ണി​യും വൈ​വി​ധ്യ​വും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ്. ഇ​ന്ത്യ-​സൗ​ദി ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​െൻറ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ലു​ലു ഗ്രൂ​പ്​ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ-​സൗ​ദി ഉ​ത്സ​വി​ലൂ​ടെ പു​തി​യ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​ത​ന്നെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ലു​ലു ഗ്രൂ​പ്പി​നെ, പ്ര​ത്യേ​കി​ച്ച് ലു​ലു ഗ്രൂ​പ്പി​െൻറ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.ലു​ലു സൗ​ദി ഡ​യ​റ​ക്ട​ർ ഷ​ഹിം മു​ഹ​മ്മ​ദ്, മ​റ്റ് ലു​ലു ഗ്രൂ​പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സൗ​ദി​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ന​ട​ക്കു​ന്ന ഉ​ത്സ​വ​ത്തി​ൽ ജീ​വി​ത​ശൈ​ലി ഇ​ന​ങ്ങ​ളി​ലും ഇ​ല​ക്ട്രോ​ണി​ക്സ് ഷോ​പ്പി​ങ്ങി​ലും ആ​ക​ർ​ഷ​ക​മാ​യ പ്ര​മോ​ഷ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ൽ​നി​ന്നു​ള്ള സു​പ്ര​ധാ​ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ മു​ത​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പു​തി​യ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, ക​ട​ൽ വി​ഭ​വ​ങ്ങ​ൾ വ​രെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം മേ​ള​യി​ലു​ണ്ടാ​വും. ഇ​ന്ത്യ​യി​ൽ​നി​ന്നും ഗ്രാ​മി​യ, ന്യൂ​ട്രി​ഓ​ർ​ഗ്, ഹ്യൂ​ഗോ, റീ​റ്റ്സ​ൽ, മി​ൽ​ക്കി ഫ്രെ​ഷ്, ബി​കാ​ജി, ഡി-​അ​ലൈ​വ് തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളി​ൽ​നി​ന്നു​ള്ള ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്സും മേ​ള​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ല​ബി​യ, അ​ബാ​യ ഡി​സൈ​നു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ തു​ണി​ത്ത​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള സൗ​ദി വെ​ഡി​ങ്​ എ​ക്സ്പോ​യും ഉ​ത്സ​വ​ത്തി​െൻറ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ന്ത്യ-​സൗ​ദി ഉ​ത്സ​വ് ആ​ഗ​സ്​​റ്റ്​ 21 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

പ്ര​തി​വ​ർ​ഷം 3500 കോ​ടി രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ലു​ലു ഗ്രൂ​പ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്നും വ​രും മാ​സ​ങ്ങ​ളി​ൽ ഇ​ത് ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഡ​യ​റ​ക്ട​ർ ഷ​ഹിം മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 29,000 ഇ​ന്ത്യ​ക്കാ​ർ ഗ്രൂ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. 'ഇ​ന്ത്യ-​സൗ​ദി ഉ​ത്സ​വ്' ഉ​പ​ഭൂ​ഖ​ണ്ഡ​വു​മാ​യു​ള്ള ലു​ലു ഗ്രൂ​പ്പി​െൻറ ശ​ക്ത​മാ​യ ബ​ന്ധ​ത്തി​നു​ള്ള ആ​ദ​ര​വാ​ണ്. ഇ​തോ​ട​നു​ബ​ന്ധി​ച്ചു പ്ര​വാ​സി​ക​ൾ​ക്കാ​യി 'ഗ​ൾ​ഫ് മാ​ധ്യ​മം' ദി​ന​പ​ത്ര​ത്തി​ലൂ​ടെ​യും സ്വ​ദേ​ശി​ക​ൾ​ക്കാ​യി ലു​ലു​വി​െൻറ ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യും ര​ണ്ട് ക്വി​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഷ​ഹിം മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Lulu Group#India-Saudi
News Summary - Lulu Group Celebrates 75th Anniversary of India-Saudi Bilateral Relations
Next Story