ആരോഗ്യ ഇൻഷുറൻസ് നിഷേധം; കിടപ്പു സമരവുമായി യൂത്ത് ലീഗ് 

08:56 AM
04/06/2020
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ ക​ല​ക്ട​റേ​റ്റി​നു മു​ന്നി​ൽ യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച കി​ട​പ്പ് സ​മ​രം

ക​ൽ​പ​റ്റ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞ് നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രെ​യും വി​ഷ​യം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ കി​ട​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പി. ​ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.  ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ. ​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല​യി​ലെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റു ല​ക്ഷ​ത്തോ​ളം പേ​ർ നി​ല​വി​ൽ ഈ ​ഇ​ൻ​ഷു​റ​ൻ​സ് പ​രി​ധി​യി​ലു​ണ്ട്. ഇ​തു​മൂ​ലം ജി​ല്ല​യി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​യെ നി​യ​ന്ത്രി​ക്കു​ന്ന ഗ്രീ​ൻ ഇ​വ​ൻ​റ്സ് ക​മ്മി​റ്റി അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ർ​ക്ക് യൂ​ത്ത് ലീ​ഗ് നി​വേ​ദ​നം ന​ൽ​കി. അ​ഡ്വ. എ.​പി. മു​സ്ത​ഫ, ഷ​മീം പാ​റ​ക്ക​ണ്ടി, എ. ​ജാ​ഫ​ർ മാ​സ്​​റ്റ​ർ, പി.​പി. ഷൈ​ജ​ൽ, സി.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS