കോവിഡ് സ്​ഥിരീകരണം: പഞ്ചായത്ത് പ്രസിഡൻറുമാരുമായി കൂടിയാലോചന നടത്തി

01:51 AM
07/05/2020
ഗൂഡല്ലൂർ: നീലഗിരിയിൽ നാലുപേർക്കുക്കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തുകളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ പഞ്ചായത്ത് പ്രസിഡൻറുമാരുമായി കൂടിയാലോചന നടത്തി. നീലഗിരിയിൽ നേരത്തെ കോവിഡ് ബാധിച്ച് ഒമ്പത് പേരെ കോയമ്പത്തൂരിലെ ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ചികിത്സക്കുശേഷം പൂർണമായും രോഗമുക്തി നേടി തിരിച്ചെത്തി. ഇതിനു പുറമേയാണ് ചെന്നൈയിൽപോയി വന്ന ൈഡ്രവർമാരിൽ നാലുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഊട്ടി സേലാസ് നെഹ്റുനഗറിൽ ഒരാൾക്കും നഞ്ചനാട് കോഴിക്കര ഭാഗത്ത് രണ്ടുപേർക്കും നഞ്ചനാട് കക്കൻജി ഭാഗത്തെ ഒരാൾക്കുമാണ് രോഗം പിടിപ്പെട്ടിട്ടുള്ളത്. ഇവരെയും കോയമ്പത്തൂരിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം ബാധിച്ച പ്രദേശത്തേക്ക് പുറമേനിന്നുള്ളവർ വരാത്തവിധം കണ്ടെയ്മൻെറ് സോണുകളാക്കി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിരീക്ഷണത്തിലേക്ക് മാറ്റി. 28 ദിവസത്തെ നിരീക്ഷണം തുടരും. പ്രദേശത്ത് മൂന്നുപ്രാവശ്യം അണുനാശിനി പ്രയോഗം നടത്താൻ പഞ്ചായത്തിന് നിർദേശം നൽകി. ജില്ലയിലെ എല്ലാ പഞ്ചായത്തിലും പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ ബോധവത്കരണവും പ്രതിരോധ നടപടികൾ ശക്തമാക്കാനും കലക്ടർ ആവശ്യപ്പെട്ടു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടുംകൂടി മാത്രമേ പ്രവൃത്തികൾ തുടരാൻപാടുള്ളുവെന്നും പുറംജില്ലയിൽനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുംവരുന്നവരെക്കുറിച്ച് വിവരം ശേഖരിക്കാനും നീരീക്ഷിക്കാനും പ്രത്യേകം സമിതിയെ നിയോഗിക്കാനും കലക്ടർ ആവശ്യപ്പെട്ടു. ഗ്രാമവികസന പദ്ധതി ഡയറക്ടർ കെട്സി ലീമാ അമാലിനി, അസി.ഡയറക്ടർ ഭാസ്കർ, ബി.ഡി.ഒ. രമേഷ്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. GDR MEETING: ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുമായി ജില്ല കലക്ടർ ഇന്നസൻെറ് ദിവ്യ നടത്തിയ കൂടിയാലോചന യോഗത്തിൽനിന്ന്
Loading...