നീലഗിരിയിൽ ഹർത്താൽ പൂർണം

06:29 AM
11/09/2018
ഗൂഡല്ലൂർ: പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ഹർത്താൽ നീലഗിരിയിൽ പൂർണം. കോൺഗ്രസ്, ഡി.എം.കെ, ഇടതുപക്ഷ പാർട്ടികൾ എന്നിവർ ആഹ്വാനം ചെയ്ത ഭാരത ബന്ദിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽ കടകൾ മുഴുവൻ അടഞ്ഞുകിടന്നു. ഓട്ടോ, ടാക്സികൾ ഓടിയില്ല. ഭരണകക്ഷിയുടെ പിന്തുണയില്ലാത്തതിനാൽ സർക്കാർ ബസുകൾ ഓടി. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. സ്കൂൾ, കോളജുകൾ എന്നിവ പ്രവർത്തിച്ചു. സ്കൂൾ ബസുകൾ ഓടി. സർക്കാർ ഓഫിസുകൾ, ബാങ്കുകൾ എന്നിവയും പ്രവർത്തിച്ചു. അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. അതേസമയം, റോഡ് ഉപരോധം നടത്തിയ ഇടതുപക്ഷ പാർട്ടികളുടെയും വിടുതലൈ ശിരുത്തൈകൾ കക്ഷിയുടെയും നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു വൈകീട്ട് വിട്ടയച്ചു. കോൺഗ്രസ്, ഡി.എം.കെ എന്നിവയുടെ നേതൃത്വത്തിൽ ഗൂഡല്ലൂർ ചുങ്കത്ത് ധർണ നടത്തി. GDR AREST ഗൂഡല്ലൂരിൽ റോഡ് ഉപരോധം നടത്തിയ സി.സി.പി.ഐ, വിടുതലൈ ശിരുത്തൈകൾ കക്ഷി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു GDR DARANA ഗൂഡല്ലൂർ ചുങ്കത്ത് കോൺഗ്രസ്, ഡി.എം.കെ പ്രവർത്തകർ നടത്തിയ ധർണ
Loading...
COMMENTS