പുതിയ ദേശീയപാത: ബത്തേരിയിൽ പരക്കെ ആശങ്ക
text_fieldsസുൽത്താൻ ബത്തേരി: പുതിയ ദേശീയപാത നിർദേശം പുറത്തുവന്നതോടെ എൻ.എച്ച് 766 സംബന്ധിച്ച് ബത്തേരി മേഖലയിൽ പരക്കെ ആശങ്ക. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹരജികളിലെ വിധിയാണ് ഇനി നിർണായകം. വന്യമൃഗ സംരക്ഷണത്തിെൻറ പേരിലാണ് രാത്രി യാത്ര നിരോധനമുണ്ടാകുന്നത്.
ബദൽപാതയുണ്ടായി വാഹനങ്ങൾ അതുവഴി പോയാൽ വന്യ മൃഗങ്ങൾ ൈസ്വരമായി വിഹരിക്കുമെന്ന വാദം ശക്തമായി ഉയരും. സംസ്ഥാന സർക്കാർ കാര്യമായി ഇടപെട്ടാൽ മാത്രമേ എൻ.എച്ച് 766 സംരക്ഷിക്കപ്പെടുകയുള്ളൂ. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്നതോടൊപ്പം സാമ്പത്തിക തകർച്ചയും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം നിരോധനത്തെ എതിർത്തത്. മുഴുവൻ സമയ സഞ്ചാര സ്വാതന്ത്ര്യമാണ് കേരളത്തിെൻറ ആവശ്യം. എൻ എച്ച് 766െൻറ പ്രാധാന്യം ഉൾക്കൊണ്ട് പാത തുറക്കണമെന്നും ഈ പാതക്ക് ബദൽ ഇല്ലെന്നുമുള്ള പ്രമേയം നിയമസഭ പാസാക്കിയിട്ടുണ്ട്. എന്നാൽ, ജില്ലയിൽ പാർട്ടികളിലും മുന്നണികളിലും ഇപ്പോൾ ‘രണ്ടു ലൈൻ’ നിലപാട് രൂപപ്പെട്ടുവരുകയാണ്.
ബത്തേരിയിൽ മുമ്പുണ്ടായതുപോലുള്ള ഒരു സമരത്തിെൻറ സാധ്യതയും ചില കേന്ദ്രങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അതേസമയം, ഭരണകക്ഷികളും പുതിയ പാത തള്ളി നിലപാട് സ്വീകരിക്കുന്നില്ല.
ബന്ദിപ്പൂർ, നാഗർഹോള കടുവ സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന നിർദിഷ്ട പാതയും എൻ.എച്ച് 766 പോലെ വനമേഖലയിലൂടെയാണ്.
മൈസൂരുവിൽനിന്ന് മലപ്പുറത്തേക്കുള്ള ദൂരക്കുറവും നിർദിഷ്ട പാതയെ അപേക്ഷിച്ച് എൻ. എച്ച് 766 വഴി തന്നെയാണ്. സുൽത്താൻ ബത്തേരിയിൽനിന്ന് ഗുണ്ടൽപേട്ടയിലെത്താൻ 55 കിലോമീറ്ററുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
എന്നാൽ, പുതിയപാത വരുകയും 766 അടച്ചു പൂട്ടുകയും ചെയ്താൽ ഗുണ്ടൽപേട്ടയിലെത്താൻ മാത്രം 256 കി. മീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇത് തൊഴിലാളികൾ, പച്ചക്കറി വ്യാപാരികൾ തുടങ്ങിയവർക്ക് തിരിച്ചടിയാവും.
രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെയാണ് നിലവിൽ രാത്രിയാത്ര നിരോധനമുള്ളത്. ഇത് പകലും അടച്ചുപൂട്ടുമെന്ന ആശങ്കയിൽനിന്നാണ് മുമ്പ് ബത്തേരിയിൽ ജനരോഷം ഇളകിമറിഞ്ഞത്. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും പിന്തുണയുമായി നിരവധി േപർ ഇവിടെയെത്തി. എന്നാൽ, വയനാട്ടിലൂടെ പുതിയ ദേശീയപാത നിർദേശത്തിനു പിന്നിൽ അണിയറയിൽ നിരവധി ചരടുവലികൾ നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
