പകർച്ചവ്യാധികൾ നിയന്ത്രണ വിധേയം –മന്ത്രി ശൈലജ

14:29 PM
12/02/2019
ആ​രോ​ഗ്യ​സ​ന്ദേ​ശ യാ​ത്ര ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം മാ​ന​ന്ത​വാ​ടി​യി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ക്കു​ന്നു

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ആ​രോ​ഗ്യ ജാ​ഗ്ര​ത എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച യു​ദ്ധം വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന്  ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ആ​രോ​ഗ്യ ജാ​ഗ്ര​ത ജി​ല്ല​ത​ല കാ​മ്പ​യി​നും ആ​രോ​ഗ്യ സ​ന്ദേ​ശ​യാ​ത്ര​യും മാ​ന​ന്ത​വാ​ടി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ യു.​പി സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ഡെ​ങ്കി​പ്പ​നി വ്യാ​പ​ന​ത്തി​ൽ 48 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. വ​യ​നാ​ട്ടി​ൽ 2017ൽ ​ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 500 ആ​യി​രു​ന്നെ​ങ്കി​ൽ 2018ൽ 48 ​ആ​യി കു​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് കോ​ള​റ പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ച്ചു. 

കൃ​ത്യ​മാ​യ മാ​ർ​ഗ​രേ​ഖ​ക​ളോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യാ​ൻ സ​ഹാ​യി​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​നാ​ളു​ക​ളും ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു. കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​നാ​ണ് ആ​രോ​ഗ്യ​സ​ന്ദേ​ശ യാ​ത്ര. ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ലും ശു​ചീ​ക​ര​ണ​ത്തി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്ക​ണം. 15-20 വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ആ​രോ​ഗ്യ​സേ​ന രൂ​പ​വ​ത്​​ക​രി​ക്ക​ണം. ന​ഗ​ര​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണം വി​ല​യി​രു​ത്താ​നും ആ​രോ​ഗ്യ സേ​ന പ്ര​വ​ർ​ത്തി​ക്ക​ണം. 

ആ​ശാ വ​ർ​ക്ക​ർ​മാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​വ​രെ നി​ല​നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. 
ച​ട​ങ്ങി​ൽ ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ​മി​തി ചെ​യ​ർ​മാ​ൻ എ. ​ദേ​വ​കി, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ആ​ർ. രേ​ണു​ക, ഡെ​പ്യൂ​ട്ടി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നൂ​ന മ​ർ​ജ, ഡോ. ​ബി. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബോ​ധ​വ​ത്​​ക​ര​ണ റാ​ലി​യും കു​ട്ടി​ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള പു​സ്ത​ക പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

Loading...
COMMENTS